കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

ഫ്ലോറിഡ: സ്രാവുകള്‍ക്ക്‌ സന്തതികളെ സൃഷ്ടിക്കാന്‍ ആണ്‍തുണ വേണ്ടെന്ന്‌ കണ്ടെത്തല്‍. കന്യകയായ സ്രാവുകള്‍ക്ക്‌ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ ജീവശാസ്ത്രത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്‌.

അമേരിക്കയിലെ നെബ്‌റാസ്കയിലെ ഹെന്‍റ് ഡൂല്‍ലി കാഴ്ചബംഗ്ലാവില്‍ 2001ല്‍ ഹാമ്മര്‍ഹെഡ് ഇനത്തില്‍ പെട്ട ഒരു സ്രാവ് ജന്മം നല്‍കിയ കുഞ്ഞ് ഇത്തരത്തിലുളളതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആ ടാങ്കിലുണ്ടായിരുന്ന സ്റ്റിന്‍ഗ്രെയ് മല്‍സ്യത്തിന്‍റെ കുത്തേറ്റു ചത്തിരുന്നു.

ടാങ്കിലെ മൂന്നു സ്രാവുകളില്‍ ഏതിന്‍റെ കുഞ്ഞാണെന്നറിയാന്‍ ഗവേഷകര്‍ നടത്തിയ ഡിഎന്‍‍എ പരിശോധനയിലാണ് സ്രാവിന്‍ കുഞ്ഞിന് പിതാവില്ലെന്ന് അറിയുന്നത്. മൂന്നുവര്‍ഷത്തിലേറെ ഈ മൂന്നു സ്രാവുകളും ഒരു ആണ്‍സ്രാവുമായി ബന്ധപ്പെട്ടിട്ടില്ലായിരുന്നു.

എന്നാല്‍ പെണ്‍ സ്രാവുകള്‍ക്ക് മാസങ്ങളോളം ബീജം സൂക്ഷിക്കാനുളള കഴിവിന്‍റെ ഫലമായാവാം കുഞ്ഞ് ജനിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ ആദ്യം കരുതിയത്. എന്നാല്‍ ഇതെല്ലെന്ന് പിന്നീട് ഗവേഷകര്‍ കണ്ടെത്തി. ആണ്‍ സ്പര്‍ശം ഏല്‍ക്കാതെയാണ് സ്രാവിന് കുട്ടികളുണ്ടായതെന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് അറിഞ്ഞത്.

ബീജമില്ലാതെ അണ്ഡകോശം ഭ്രൂണമായി മാറുന്ന അപൂര്‍വ്വ പ്രതിഭാസമാണ് സ്രാവുകളില്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷികള്‍, പാന്പുകള്‍, ഇഴജന്തുക്കള്‍ ചിലതരം മല്‍സ്യങ്ങള്‍ എന്നിവയില്‍ ഈ പ്രക്രിയ കണ്ടിട്ടുണ്ടെങ്കിലും സ്രാവുകളില്‍ ഇതാദ്യമായാണ് കാണുന്നതെന്ന് നോവാ സൗത്ത് ഈസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗയ് ഹാര്‍വെ റിസര്‍ച്ച് ഇന്‍‍സ്റ്റിറ്റ്യൂട്ട് മേധാവിയായ മെഹ്മൂദ് ശിവജി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X