കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം കേരള ഘടകത്തിലെ പ്രശ്‌നങ്ങളില്‍ പൊളിറ്റ്‌ ബ്യൂറോ ചര്‍ച്ച ആരംഭിച്ചതായി സൂചന.

യോഗം വെള്ളിയാഴ്‌ചയാരംഭിച്ചെങ്കിലും കേരളത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെന്നും വിശദമായ ചര്‍ച്ച ശനിയാഴ്‌ചയായിരിക്കും നടക്കുകയെന്നുമാണ്‌ അറിയുന്നത്‌.

ഇതിന്‌ ശേഷം വൈകീട്ട്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കാര്യങ്ങള്‍ വിശദീകരിയ്‌ക്കുമെന്ന്‌ പിബി അംഗങ്ങളായ എം.കെ പാന്ഥെയും എസ്‌. രാമചന്ദ്രന്‍ പിള്ളയും വൃന്ദകാരാട്ടും അറിയിച്ചു.

വെള്ളിയാഴ്‌ച പ്രശ്‌നം ചര്‍ച്ചചെയ്‌തിട്ടില്ലെങ്കിലും വിഷയം മുന്നോട്ടുവെയ്‌ക്കുകയും ഇരുനേതാക്കളോടും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ വിശദീകരണം ചോദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

വെള്ളിയാഴ്ച യോഗത്തിനുശേഷം പിണറായി നടത്തിയ ചര്‍ച്ച അര മണിക്കൂര്‍ നീണ്ടു.വി.എസിന്റെ ഒറ്റയാന്‍ പോക്ക്‌ പാര്‍ട്ടിക്കു ദോഷം ചെയ്യുന്നതെങ്ങനെ എന്നാണു പിണറായി വിശദീകരിച്ചത്‌.

മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയില്‍ പോലും പാര്‍ട്ടിക്കു മുകളില്‍ സ്വന്തം പ്രതിച്ഛായയുടെ കൊടിയാണു വി.എസ്‌ കെട്ടിയതെന്ന്‌ ഇടിച്ചുനിരത്തലുമായി ബന്ധപ്പെട്ട പാര്‍ട്ടി ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പിണറായി വിശദീകരിച്ചു.

തന്നെ കരിതേയ്ക്കാനുള്ള നടപടികളാണു പിണറായിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്‌ എന്നു വി.എസ്‌ ജനറല്‍ സെക്രട്ടറിയോടും മറ്റും വ്യക്‌തമാക്കിയെന്നാണു സൂചന.

കഴിഞ്ഞ ദിവസങ്ങളിലെ പരസ്യ പ്രസ്‌താവനകള്‍ക്കു തങ്ങളുടേതായ കാരണങ്ങള്‍ ഇരുവരും വ്യക്‌തമാക്കി. പ്രസ്‌താവനകള്‍ കൊണ്ടുള്ള മല്‍സരം പാര്‍ട്ടിക്കല്ല, വ്യക്‌തികള്‍ക്കും ഗുണം ചെയ്യില്ലെന്ന മറുപടിയാണത്രേ നേതൃത്വത്തില്‍ നിന്നുണ്ടായത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X