സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
ദില്ലി: പിണറായി വിജയനേയും വി.എസ് അച്യുതാനന്ദനേയും പൊളിറ്റ് ബ്യൂറോയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്‌തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യ വിമര്‍ശനം നടത്തിയതിന്റെ പേരിലാണ് ഇരുവരേയും സസ്‌പെന്‍ഡു ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് കാരാട്ട് പറഞ്ഞു. സസ്‌പെന്‍ഷന്‍ നടപടി കേന്ദ്രകമ്മിറ്റിയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യും.
സസ്‌പെന്‍ഷന്‍ എത്രകാലത്തേക്കെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിളളയും കേരളത്തിലെത്തും.
സമാര്‍ട്ട് സിറ്റി പദ്ധതിയും മുന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയും സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ദ്ധിപ്പിച്ചതായി സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണവും വിലനിയന്ത്രണവും സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ദ്ധിപ്പിച്ചതായും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശേഷിയുളള ആളെ രാഷ്ട്രപതി സ്ഥാനത്തേയ്‌ക്ക് പിന്‍തുണയ്‌ക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടിയെടുക്കണമെന്നും സിപിഎം കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കി. അസംഘടിത മേഖലയിലെ സാമൂഹ്യ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദിഷ്ട ബില്‍ അപര്യാപ്‌തമാണെന്നും പിബി യോഗം വിലയിരുത്തിയതായും കാരാട്ട് അറിയിച്ചു.












Click it and Unblock the Notifications