സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
ആലപ്പുഴ: പത്തനംതിട്ടയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് മൂന്നു പേര്‍ മരിച്ചു.എന്നാല്‍ മരണകാരണം ചിക്കുന്‍ ഗുനിയയാണോയെന്ന് ഉറപ്പിച്ചു പറയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.
പത്തനംതിട്ടയില്‍ രോഗം കണ്ടെത്തിയ സീതത്തോടിലെ ചിറ്റാര്‍, പെരിനാട് പഞ്ചായത്തുകളില്‍ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും രോഗം പടരുകയാണ്. ആലപ്പുഴയില്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
രോഗബാധിത പ്രദേശങ്ങളില്‍ 10 ഡോക്ടര്‍മാരെ അധികമായി നിയമിച്ചുവെങ്കിലും ഇതു വരെ ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ചിക്കുന്‍ഗുനിയ ബാധിത പ്രദേശങ്ങളിലെ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദിവസേന മൂന്നുറോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
സീതത്തോട്, ആങമുഴി, ചിറ്റാര്‍, പെരിനാട് എന്നിവിടങ്ങളിലായി ആകെയുളളത് ഒന്‍പതു ഡോക്ടര്‍മാരാണ്. ഇതിനിടെ രോഗികളുടെ വര്‍ധനവ് മൂലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറത്ത് ടാര്‍പോളീന്‍ കെട്ടിയും രോഗികള്‍ക്കു കിടത്തി ചികിത്സ നല്‍കുന്നുണ്ട്.
ഇതിനു പുറമേ ചികിത്സ തേടി ഒട്ടേറെ പേര്‍ സ്വകാര്യാശുപത്രികളിലും എത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ഇതു വരെയുളള കണക്കനുസരിച്ച് 40 പേര്‍ക്കാണ് ചിക്കുന്‍ ഗുനിയ ബാധ സ്ഥിരീകരിച്ചിട്ടുളളത്.
150 പേരുടെ രക്തസാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ പരിശോധനക്കയച്ചിട്ടുണ്ട്. ചിക്കുന്‍ ഗുനിയയ്‌ക്കു പുറമെ ഏഴു പേര്‍ക്ക് ഡെങ്കി പനി ബാധ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications