Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

കൊച്ചി: ചലച്ചിത്ര നടന്‍ ദിലീപിന് കുമരകത്തുള്ള ഭൂമിയില്‍ കായല്‍കയ്യേറ്റം നടന്നിട്ടുണ്ടെന്നാരോപിച്ച് ബണ്ടു തകര്‍ക്കുന്നതു ഹൈക്കോടതി തടഞ്ഞു.

കായലും നെല്‍പ്പാടങ്ങളും സംരക്ഷിക്കാന്‍ ജലസേചന വകുപ്പു നിര്‍മിച്ച കല്‍ക്കെട്ടാണു തര്‍ക്കഭൂമിയിലുള്ളതെന്ന ഹര്‍ജിക്കാരന്റെ വാദം ശരിയാണെങ്കില്‍ ബണ്ടു തകര്‍ക്കുന്നതു സര്‍ക്കാരിനു നഷ്ടം വരുത്തിവയ്ക്കുമെന്നു വിലയിരുത്തിയാണു ജസ്റ്റിസ്‌ എസ്‌. സിരിജഗന്റെ നടപടി തടയാന്‍ ഉത്തരവിട്ടത്.

തല്‍ക്കാലത്തേക്കെങ്കിലും ബണ്ട്‌ പൊളിക്കാതിരിക്കുന്നതാണു പൊതുതാല്‍പര്യത്തിനു നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി. കുമരകത്തു വേന്പനാട്ടു കായലിന്റെ തീരത്തു 2005ലാണു ദിലീപ്‌ ഭൂമി വാങ്ങിയത്‌.

ഇതില്‍ കായലോരത്തെ 1.19 ആര്‍ ഭൂമിയില്‍ കയ്യേറ്റമുണ്ടെന്നാരോപിച്ച്‌ കോട്ടയം സ്പെഷല്‍ തഹസില്‍ദാര്‍ മേയ്‌ 19നും 23നും നല്‍കിയ നോട്ടീസുകളാണു ചോദ്യം ചെയ്‌തത്‌.

1947ല്‍ സര്‍ക്കാര്‍ നിര്‍മിച്ച ബണ്ടാണു തര്‍ക്കഭൂമിയിലുള്ളതെന്നും ഒരുമീറ്റര്‍ നീളമുള്ള ബണ്ടിന്റെ ഒരു ഭാഗം തകര്‍ന്നപ്പോള്‍ 67ല്‍ സര്‍ക്കാരും സ്വകാര്യവ്യക്‌തിയും ചേര്‍ന്നാണ്‌ അറ്റകുറ്റപ്പണി നടത്തിയതെന്നും താന്‍ വാങ്ങിയ ശേഷം ഭൂമിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

കാരണം കാണിക്കല്‍ നോട്ടീസിനെ തുടര്‍ന്നു രേഖകള്‍ ഹാജരാക്കിയെങ്കിലും അതു പരിശോധിക്കാതെ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയെന്നാണ്‌ ആക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+