കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

  • By Staff
Google Oneindia Malayalam News

തിരുവല്ല: അണുബാധയെത്തുടര്‍ന്ന്‌ തിരുവല്ല താലൂക്ക്‌ ആശുപത്രിയിലേയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും ഓപ്പറേഷന്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓപ്പേറഷന്‍ നടക്കുന്ന ആശുപത്രിയാണ്‌ കോഴഞ്ചേരി ജില്ലാ ആശുപത്രി.

അണുബാധ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഓപ്പേറഷന്‍ തിയേറ്ററുകളില്‍ ക്ലബ്‌സില വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ബാധ കണ്ടെത്തിയത്‌. ഇത്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന ഉടനെ തിയേറ്ററുകള്‍ അടച്ചുപൂട്ടുകയായിരുന്നു.

ശനി, ഞായ്യര്‍ ദിവസങ്ങളില്‍ നടക്കേണ്ട ശസ്‌ത്രക്രിയകള്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റാനുളള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്‌. ഡിഎംഒയുടെ നേതൃത്വത്തില്‍ തുടര്‍നടപടികളും സ്വീകരിച്ചിട്ടുണ്ട്‌.

ആശുപത്രികളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണിപ്പോള്‍. നവീകരണവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ്‌ ഉ‌ദ്യോഗസ്ഥരും കൂടുതല്‍ ചര്‍ച്ച നടത്തുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X