സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
മൂന്നാര്‍: അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്‌ക്കുന്ന പ്രത്യേക ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിയ്‌ക്കാന്‍ മൂന്നാറിലേയ്‌ക്ക് സ്‌ഫോടകവസ്‌തുക്കള്‍ നീങ്ങിയിട്ടുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു.
രണ്ടു ലോറി സ്‌ഫോടക വസ്‌തുക്കളാണ് മൂന്നാറിലേയ്‌ക്ക് നീങ്ങിയതെന്നാണ് അറിവ്. വെള്ളിയാഴ്‌ച വൈകീട്ടാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ബോംബ് തിരിച്ചറിയാന്‍ ശേഷിയുള്ള പൊലീസ് നായയും അടക്കമുള്ള സംഘത്തെ മൂന്നാറിലേക്ക് നിയോഗിച്ചിട്ടുണ്ട്. ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷാ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications