Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

മൂന്നാര്‍: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ മൂന്നാറിലെത്തി. ദൗത്യസംഘവുമായി അവര്‍ ഒഴിപ്പിക്കല്‍ പുരോഗതി ചര്‍ച്ച ചെയ്യും.

ഇതിനിടെ മൂന്നുദിവസ ഇടവേളയ്ക്കുശേഷം, മൂന്നാറില്‍ അനധികൃതനിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തുന്ന നടപടി പുനരാരംഭിച്ചു.

കൈയേറ്റക്കാര്‍ക്ക്‌, 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കുകയും ആ സമയപരിധിക്കുള്ളില്‍ത്തന്നെ പൊളിച്ചുനീക്കല്‍ തുടങ്ങുകയുമായിരുന്നു ഇതുവരെ ദൗത്യസംഘം ചെയ്തിരുന്നത്‌.

എന്നാല്‍, നോട്ടീസ്‌ ലഭിക്കുന്നവര്‍ക്ക്‌ അവരുടെഭാഗം വിശദീകരിക്കുന്നതിനോ സാധനങ്ങള്‍ മാറ്റുന്നതിനോപോലും സമയമനുവദിക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ്‌ നോട്ടീസ്‌ നല്‍കി മൂന്നുദിവസം സമയമനുവദിക്കണമെന്ന്‌ സര്‍ക്കാര്‍, നിര്‍ദ്ദേശം നല്‍കിയത്‌.

മൂന്നാര്‍ ടൗണില്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യവില്‍പനശാലക്കെട്ടിടം മാത്രമാണ്‌ ഈ ദിവസങ്ങളില്‍ പൊളിച്ചുനീക്കിയത്‌.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സന്ദര്‍ശനത്തോടെയാണ്‌ നടപടികളില്‍ അയവുവരുത്താന്‍ ദൗത്യസംഘം നിര്‍ബന്ധിതമായത്‌. സ്ഥലം എംഎല്‍എയും, സ്വന്തം പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വവും, ദൗത്യസംഘത്തിന്റെ കര്‍ശനനിലപാടിനെതിരെ മന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു.

ലക്ഷ്മി എസ്റ്റേറ്റില്‍ ആനവിരട്ടി വില്ലേജില്‍പ്പെട്ട ചില റിസോര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച റവന്യൂവകുപ്പ്‌ ഏറ്റെടുത്തിരുന്നു. ഇവയാകും ശനിയാഴ്ച പൊളിക്കുകയെന്നാണ്‌ സൂചന.

വരുംദിവസങ്ങളില്‍ ചിന്നക്കനാലിലും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന്‌ സ്പെഷല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. ഏഴ്‌ റിസോര്‍ട്ടുകളില്‍ കഴിഞ്ഞദിവസം റവന്യൂസംഘം പരിശോധന നടത്തി. സി.എച്ച്‌.ആര്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നായിരുന്നു പരിശോധന.

ദേശീയപാതയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന ജോലികള്‍ വെള്ളിയാഴ്ച നടന്നു. കൊച്ചി-മധുര ദേശീയപാതയില്‍ പള്ളിവാസല്‍ രണ്ടാം മെയിലില്‍നിന്ന്‌ മൂന്നാറിലേക്കുള്ള ഭാഗമാണ്‌ അളന്നത്‌. ഈ റോഡിനിരുവശവും ടാറ്റാ ടീ കന്പനിയുടെ തേയിലത്തോട്ടങ്ങളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+