കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കുന്ന തരത്തില്‍ പ്രവാസി മലയാളികള്‍ക്കായി പ്രവാസി മലയാളി ക്ഷേമനിധി ബില്‍ കൊണ്ടുവരുമെന്ന്‌ മന്ത്രി പി.കെ.ഗുരുദാസന്‍ അറിയിച്ചു.

സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കും. ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി ഉടന്‍ നടപ്പിലാക്കും. സംസ്ഥാനത്തെ പ്രധാന തേയിലത്തോട്ടങ്ങള്‍ ജൂണ്‍ പകുതിയോടെ തുറക്കുന്ന തരത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മൂന്നാറിനെ അന്തര്‍ദ്ദേശീയ വിനോദസഞ്ചാര കേന്ദ്രമാക്കും- മന്ത്രി പറഞ്ഞു.

കേന്ദ്ര പാക്കേജിന്റെ കൂടി സഹായത്തോടെയാണ്‌ തോട്ടങ്ങള്‍ തുറക്കുന്നത്. എംഎംജെ പ്ലാന്റേഷന്‍സിന്റെ മൂന്ന്‌ തോട്ടങ്ങള്‍ ജൂണ്‍ 11 ന്‌ തുറക്കും. മഹാവീര്‍ പ്ലാന്റേഷന്‍സ്‌, ആര്‍ബിടിയുടെ നാല്‌ തോട്ടങ്ങള്‍ എന്നിവയും തുറക്കാന്‍ നടപടിയായി.

ആര്‍ബിടിയുടേത്‌ ഈ ‍ മാസം 31ന്‌ തുറക്കും. ചിലപ്പോള്‍ അവരുടെ ഒന്പത് തോട്ടങ്ങളും വൈകാതെ തുറക്കാനാകും. ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ്‌ ജൂണ്‍ ഒമ്പതിന്‌ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്റെ ഒരു വര്‍ഷം, വരും വര്‍ഷം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X