Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

ഫ്ലോറിഡ: 20 വര്‍ഷമാണ്‌ ആ രഹസ്യം അവര്‍ വെളിപ്പെടുത്താതെ കൊണ്ടു നടന്നത്‌. കുറ്റബോധം വേട്ടയാടി കൊണ്ടിരുന്നപ്പോള്‍ അവര്‍ കുന്പസരിക്കാന്‍ തീരുമാനിച്ചു.

അതു ഇപ്രകാരമായിരുന്നു- ദൈവമേ, 18 വര്‍ഷം മുന്പ് ഞാന്‍ നടത്തിയ ഗര്‍ഭഛിദ്രം ഇന്നു വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. കുഞ്ഞിനെ പ്രസവിക്കാത്തിന്‌ എന്നോട്‌ പൊറുക്കേണമേ. എന്റെ പാപങ്ങള്‍ക്ക്‌ എന്നോടു ക്ഷമിക്കണമേ." അവര്‍ ഈ കുന്പസാരം നടത്തിയത്‌ പളളിയിലെ പുരോഹിതനോടല്ല. മറിച്ച്‌ നെറ്റിലെ ഒരു വെബ് സൈറ്റിനോടാണ്.

ഫ്ലായിലെ കൂപ്പര്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാമിങ്ഗോ റോഡ് ചര്‍ച്ചിന്‍റെ ivescrewedup.com എന്ന വെബ് സൈറ്റിലാണ് ഈ കുന്പസാരം പ്രത്യക്ഷപ്പെട്ടത്. ഇത്തരം ആയിരക്കണക്കിന് കുന്പസാരങ്ങളാണ് സൈറ്റിലുളളത്.

തങ്ങളുടെ പളളിയിലെ വിശ്വാസികള്‍ക്ക് തങ്ങള്‍ ചെയ്ത തെറ്റുകള്‍ പരസ്യപ്പെടുത്തുവാനും അതു വായിച്ച് മറ്റുളളവര്‍ അതേ തെറ്റില്‍ അകപ്പെടാതിരിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് 6,500 അംഗങ്ങളുളള ഈ പളളി കുന്പസാര സൈറ്റ് ആരംഭിച്ചത്.

1,000ലേറെ പേരാണ്‌ പ്രതിദിനം ഈ സെറ്റ്‌ സന്ദര്‍ശിക്കുന്നത്‌. മിക്കവരും കുന്പസരിക്കുന്നതിനേക്കാള്‍ മറ്റുളളവര്‍ നടത്തിയ കുന്പസാരങ്ങള്‍ വായിക്കാനാണ്‌ താല്‍പര്യപ്പെടുന്നത്‌. 200ഓളം പേരാണ്‌ ദിവസവും കുന്പസാരത്തിനു മുതിരുന്നത്‌.

പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ രക്ഷപ്പെടുകയെന്ന്‌ ക്രിസ്‌തീയ ഉപദേശത്തിന്റെ പുതിയ മാര്‍ഗ്ഗമാണ്‌ നെറ്റ്‌ വഴിയുളള കുന്പസാരം. പേരും നാടും ഒന്നും വെളിപ്പെടുത്താതെ തങ്ങള്‍ ചെയ്‌ത പാപങ്ങള്‍ ഏറ്റുപറയാനുതകുന്ന വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ കണ്‍ഫഷന്‍" എന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ഇന്ന്‌ ലഭ്യമാണ്‌.

വ്യക്തികള്‍ മാത്രമല്ല പ്രശ്‌സത പളളികളും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെയാണ്‌ ഇത്തരം സംരംഭത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ധാരാളം പുരോഹിതര്‍ ഇത്തരം പാപങ്ങളുടെ ഏറ്റുപറച്ചിലിനെ അനുകൂലിക്കുന്നുവെങ്കിലും കത്തോലിക്ക സഭ ഇതുവരെ കംപ്യൂട്ടര്‍ വഴിയുളള കുന്പസാരം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

ചാറ്റ് റൂമുകളും കുന്പസാര സൈറ്റുകളും ക്രിസ്തീയ സഭകള്‍ തത്വത്തില്‍ അംഗീകരിച്ചു തുടങ്ങിയിട്ട് അധികകാലമായില്ലെങ്കിലും അത്ഭുതപൂര്‍വമായ വളര്‍ച്ചയാണിത്തരം സൈറ്റുകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മധ്യ അമേരിക്കയിലെ വിവിധ പളളികള്‍ ഇതിനകം ഇത്തരം സൈറ്റുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഡെയ്‌ലി കണ്‍ഫെന്‍ ഡോട്ട്‌ കോം എന്ന സൈറ്റില്‍ മാത്രം ഒന്നര മില്യന്‍ ആളുകള്‍ ദിവസേന സന്ദര്‍ശിക്കുന്നു എന്നാണ്‌ കണക്ക്‌. കൂടുതലായും യുവജനങ്ങളാണ്‌ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതെങ്കിലും എല്ലാ പ്രായക്കാരും ഇന്റര്‍നെറ്റ്‌ കുന്പസാരം ചെയ്യാറുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+