കാലവര്‍ഷം 29ന് തുടങ്ങും
ദില്ലി: കേരളത്തില്‍ മൂന്നു ദിവസത്തിനകം കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
24ന് കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് ഞായറാഴ്‌ച ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
പത്ത് ദിവസം മുന്‍പേ ആന്റമാനിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിയതോടെയാണ് 24ന് ആരംഭിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലെ കിഴക്കു-മധ്യ ഭാഗത്ത് രൂപംകൊണ്ട് ചുഴലിക്കാറ്റാണ് കാലവര്‍ഷം വൈകിച്ചതെന്ന് നിരീക്ഷണ കേന്ദ്രം വകുപ്പതികൃതര്‍ പറഞ്ഞു
അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ചയോടെ മഴയെത്തുമെന്ന് ഇപ്പോള്‍ കണക്കാക്കുന്നത്. കാറ്റ് വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ നിന്നു തെക്കു-പടിഞ്ഞാറന്‍ ദിശയിലേക്കു മാറിയിട്ടുണ്ട്.
കിഴക്കു-പടിഞ്ഞാറായി കാര്‍മേഘക്കൂട്ടവും ഉരുണ്ടുകൂടുന്നുണ്ട്. മൂന്നുനാലു ദിവസത്തിനുളളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാമെന്നു നിരീക്ഷണ കേന്ദ്രം പറയുന്നു.












Click it and Unblock the Notifications