ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍
ചങ്ങനാശേരി: പ്രമുഖ ഗാന്ധിയനും ആചാര്യ വിനോബ ഭാവെയുടെ സന്തത സഹചാരിയുമായ എസ്.വി ഗോവിന്ദന്‍ അന്തരിച്ചു. 82 വയസായിരുന്നു. പെരുന്ന ശ്രീശഹങ്കര ആയുര്‍വേദശാലയിലെ നഴ്‌സിംഗ് ഹോമില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
സംസ്‌കാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് പെരുന്ന ശ്രീശങ്കര ആയുര്‍വേദശാല വളപ്പില്‍ നടക്കും. അഞ്ചുവര്‍ഷമായി ആയുര്‍വേദാശുപത്രിയുമായി ബന്ധപ്പെട്ടു കഴിയുകയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. വാര്‍ധാശ്രമത്തിലെ സന്യാസികള്‍ ഉടന്‍ എത്തുമെന്നു ശ്രീശങ്കരാ ഗ്രൂപ്പ് എംഡി ബാലചന്ദ്രദാസ് പറഞ്ഞു.
പാലക്കാട് ജില്ലയിലെ മനിശ്ശേരിയില്‍ 1924 ഡിസംബര്‍ 24ന് ജനിച്ച ഗോവിന്ദന്‍ വിനോബ ഭാവെയുടെ ഭൂദാനയജ്ഞത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. യോഗ ഉഴിച്ചില്‍ ആയുര്‍വേദ പ്രചാരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ സേവാഗ്രാമില്‍ നിന്ന് ഖാദി തൊഴില്‍ പരിശീലനം നേടിയിരുന്നു.
1950ല്‍ ബ്രഹ്മാവിദ്യാമന്ദിറില്‍ സ്ഥിരതാമസമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭാരതീയ ചികിത്സാരീതികളായ യോഗ, ഉഴിച്ചില്‍, ആയുര്‍വേദ പ്രചാരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 1986ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെയും ഗോവിന്ദന്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications