Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാന വിവാദം: നാരായണമൂര്‍ത്തിക്കെതിരെ ക്രിമിനല്‍ കേസ്

മൂന്നാര്‍: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടരി നിവേദിത പി ഹരന്റെ അധ്യക്ഷതയില്‍ ശനിയാഴ്‌ച ചേര്‍ന്ന യോഗം തീരുമാനിച്ചു.

ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി സര്‍വ്വേയും രേഖകളുടെ പരിശോധനയും നടത്താനാണ്‌ തീരുമാനം. ദൗത്യ സംഘത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി.

നിയമപ്രശ്‌നങ്ങല്‍ മറികടക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച്‌ ഭരണപക്ഷത്ത്‌ തന്നെ അഭിപ്രായ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിലാണ്‌ പ്രവര്‍ത്തനം ഏകോപിപ്പിയ്‌ക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്‌.

മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ നിവേദിത പി ഹരന്‍ മൂന്നാറിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്‌. ദൗത്യ സംഘം ഉദ്യോഗസ്ഥരെല്ലാം യോഗത്തില്‍ പങ്കെടുത്തു.

ഇതിനിടെ ആനവിരട്ടി വില്ലേജിലെ ലക്ഷ്മിഎസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.സിക്സ്‌ ഹോളിഡേ റിസോര്‍ട്ട്‌ ശനിയാഴ്ച വൈകീട്ടോടെ പൊളിച്ചുനീക്കി. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി സുനില്‍കുമാറിന്റേതാണ്‌ ഈ റിസോര്‍ട്ട്‌. സര്‍വേ നമ്പര്‍ 178/12ല്‍, വൃന്ദാവന്‍ പട്ടയങ്ങളില്‍പ്പെട്ട സ്ഥലത്താണ്‌ റിസോര്‍ട്ട്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

പട്ടയം വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ 18ന്‌ ഈ പട്ടയം ദേവികുളം തഹസില്‍ദാര്‍ റദ്ദാക്കിയിരുന്നു. സ്വമേധയാ ഒഴിയണമെന്നാവശ്യപ്പെട്ട്‌ 23ന്‌ ഉടമയ്ക്ക്‌ നോട്ടീസ്‌ കൊടുക്കുകയുംചെയ്തു. പൊളിക്കുന്നതിനുമുന്പ് മൂന്നുദിവസം സമയം നല്‍കണമെന്ന സര്‍ക്കാര്‍നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ ശനിയാഴ്ചവരെ ഒഴിപ്പിക്കല്‍ നീട്ടിവച്ചത്‌.

ദൗത്യസംഘം സ്പെഷല്‍ ഓഫീസര്‍ കെ.സുരേഷ്‌ കുമാര്‍, ഐ.ജി.ഋഷിരാജ്‌ സിങ്‌, സബ്‌കളക്ടര്‍മാരായ രത്തന്‍ ഖേല്‍ക്കര്‍, മോഹന്‍ദാസ്‌, ബല്‍ക്കാര്‍ സിങ്‌ എന്നിവരടങ്ങിയ ഉന്നതസംഘം വൈകീട്ട്‌ നാലരയോടെയാണ്‌ ബി.സിക്സ്‌ റിസോര്‍ട്ടിലെത്തിയത്‌. വന്‍പോലീസ്‌ സംഘത്തെയും ഇവിടെ വിന്യസിച്ചിരുന്നു. അഞ്ചരയോടെ കളക്ടര്‍ രാജുനാരായണ സ്വാമിയും സ്ഥലത്തെത്തി.

ആറ്‌ കോട്ടേജുകള്‍, റസ്റ്റോറന്റ്‌, ഹെല്‍ത്ത്‌ ക്ലബ്ബ്‌, സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ്‌ എന്നിവയുള്‍പ്പെടെ 11 കെട്ടിടങ്ങളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ലക്ഷ്മി മേഖലയിലെ ആദ്യ റിസോര്‍ട്ടുകളിലൊന്നായ ബി.സിക്സ്‌ 1993 ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌.

നാലരയേക്കര്‍ സ്ഥലത്താണ്‌ ഇതു സ്ഥിതിചെയ്തിരുന്നത്‌. പൊളിച്ചുനീക്കിയതോടെ ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. ബി.സിക്സ്‌ റിസോര്‍ട്ടിനടുത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍ എര്‍ത്ത്‌, ഹൈലാന്‍ഡ്‌ റിസോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പൊളിച്ചുനീക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+