കാലവര്‍ഷം 29ന് തുടങ്ങും
തിരുവനന്തപുരം: പൊളിറ്റ്‌ബ്യൂറോ തനിക്കെതിരെ കൈക്കൊണ്ട് നടപടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പാര്‍ട്ടി മാതാപിതാക്കളെയും ഗുരുക്കന്‍മാരേയും പോലെയാണ്. തെറ്റ് ചെയ്‌താന്‍ ശിക്ഷിക്കപ്പെടും. ചില തെറ്റുകള്‍ ചെയ്യുന്പോള്‍ നടപടി സ്വാഭാവികമാണ്.
നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്പോള്‍ ചില തെറ്റുകള്‍ സംഭവിക്കും. അതാണ് പാര്‍ട്ടി തിരുത്തിയത്. പരസ്യ പ്രസ്‌താവന നടത്തിയതിനാണ് അച്ചടക്കനടപടി. മാതാപിതാക്കള്‍ കുട്ടികളെ ശാസിക്കുന്നതു പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ സംശയത്തിനതീതരായിരിക്കണമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സ്‌പീക്കര്‍മാരുടെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ജനപ്രതിനിധികള്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി ഉറപ്പാക്കുന്ന നിയമങ്ങളോട് ജൂഡീഷ്യറി അനുഭാവപൂര്‍വ്വമായല്ല പെരുമാറുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications