Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പിഎച്ച്ഡി റജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള കേരള സര്‍വകലാശാലാ റിസര്‍ച്ച്‌ കമ്മിറ്റിയുടെ തീരുമാനം സിന്‍ഡിക്കറ്റ്‌ യോഗം ശരിവച്ചു.

യോഗ്യതാ പരീക്ഷയില്‍ നിന്ന്‌ ഇളവു നല്‍കുന്നതിന്‌ ആവശ്യമായ ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നതിന്റെ പേരിലാണു റജിസ്ട്രേഷന്‍ റിസര്‍ച്ച്‌ കമ്മിറ്റി റദ്ദാക്കിയത്‌.

അധ്യാപന പരിചയമുണ്ടെന്ന ഐഎച്ച്‌ആര്‍ഡി ഡയറക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്‌ അരുണ്‍ കുമാറിന് ആദ്യം റജിസ്ട്രേഷന്‍ നല്‍കിയത്‌. ഇക്കാര്യം പുറത്തായപ്പോള്‍ സര്‍വകലാശാല വീണ്ടും ഡയറക്ടറോടു വിശദീകരണം തേടുകയും ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നു വ്യക്‌തമാക്കുന്ന മറുപടി ഡയറക്ടര്‍ നല്‍കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അരുണ്‍കുമാറിനു നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന്റെ മറുപടിയും ശനിയാഴ്ച സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്കു വന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ റജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി തെറ്റാണെങ്കിലും സര്‍വകലാശാലയുടെ കത്തിനു മറുപടി നല്‍കുകയാണെന്ന്‌ അരുണ്‍ കുമാര്‍ അതില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്‌. ഐഎച്ച്‌ആര്‍ഡിയില്‍ ജോയിന്റ്‌ ഡയറക്ടറാണെന്നും 2005ല്‍ ആണ്‌ പ്രിന്‍സിപ്പലായതെന്നും വ്യക്‌തമാക്കിയ അരുണ്‍കുമാര്‍, ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികളെ പഠിപ്പിച്ചുള്ള പരിചയം തനിക്കുണ്ടെന്നും അവകാശപ്പെട്ടിട്ടുണ്ട്‌.

ഐഎച്ച്‌ആര്‍ഡി ഡയറക്ടറുടെ കത്തില്‍ പറയുന്ന കാര്യങ്ങളാണ്‌ അദ്ദേഹം ആവര്‍ത്തിച്ചത്‌. അരുണ്‍കുമാറിന്റെ വിശദീകരണം പഠിച്ച് ശരിയായ തീരുമാനം എടുക്കുന്നതിനു റിസര്‍ച്ച്‌ കമ്മിറ്റിയെ സിന്‍ഡിക്കറ്റ്‌ യോഗം ചുമതലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+