വിവാഹമാര്‍ക്കറ്റില്‍ ഐടിക്കാര്‍ക്ക് പ്രിയമേറുന്നു
തിരുവനന്തപുരം: വെള്ളായണി കായല്‍ കയ്യേറിയവരെ കണ്ടെത്തുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിയ്‌ക്കുന്നു.
കായല്‍ കയ്യേറിയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ച് 441.98 ഏക്കറാണ് കായലിന്റെ വിസ്‌തൃതി. എന്നാല്‍ കായലിന്റെ പലഭാഗങ്ങളും കയ്യേറ്റക്കാര്‍ വശപ്പെടുത്തിയിരിക്കുകയാണ്.
തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായി കായല്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പിന്നില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍, അഗ്നിശമന സേനാവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ബിസിനസുകാര്‍ എന്നുവരുള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കായല്‍ മണ്ണിട്ട് നികത്തി വ്യാജ പട്ടയം തരപ്പെടുത്തിയാണ് കയ്യേറ്റം നടത്തുന്നത്.
കയാലിന്റെ വിസ്‌തൃതി തിട്ടപ്പെടുത്തിയെങ്കില്‍ മാത്രമേ കയ്യേറ്റത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. ഇതിനായാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിയ്‌ക്കുന്നത്. സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 750 ഹെക്ടറാണ് വെള്ളായണി കായലിന്റെ വിസ്‌തൃതി. ഇതില്‍ 165 ഹെക്ടര്‍ ഭൂമി കാര്‍ഷിക സര്‍വ്വകലാശാലയ്‌ക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications