കാലവര്‍ഷം 29ന് തുടങ്ങും
ന്യുയോര്‍ക്ക്: അവസാനം പമേല ആന്‍ഡേഴ്സണ്‍ ആ രഹസ്യം വെളിപ്പെടുത്തി. തന്‍റെ പ്രശസ്തമായ മാറിടത്തിന്‍റെ രഹസ്യമാണ് ഈ ബേവാച്ച് സുന്ദരി സണ്‍ പത്രത്തോട് വെളിപ്പെടുത്തിയത്.
അസാധാരണ വലുപ്പം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന മാറിടം യഥാര്‍ത്ഥത്തില്‍ അത്ര വലുതല്ലെന്നാണ് പമേലയുടെ വെളിപ്പെടുത്തല്‍. ഷൂട്ടിങ്ങ് വേളയില്‍ സംവിധായകരും ഛായാഗ്രാഹകരും ലൈറ്റിങ്ങിലൂടെയാണ് തന്‍റെ മാറിടത്തെ വലുതായി ചിത്രീകരിക്കുന്നതെന്ന് പമേല പറഞ്ഞു.
‘എനിക്കറിയാം എന്‍റെ മാറിടം അത്ര വലുതൊന്നുമല്ലെന്ന്, ടിവിയില്‍ കാണുന്പോള്‍ മാത്രമാണ് അവ വലുതായി എനിക്ക് അനുഭവപ്പെട്ടത്. സംവിധായകന്‍റേയും ക്യാമറാമാന്‍റേയും കുസൃതിയാണതിന് പിന്നില്‍’ ടെലിവിഷനിലും സിനിമയിലും തന്‍റെ മാറിടം കാണുന്പോള്‍ ഇതാരുടേതാണെന്ന് അത്ഭുതപ്പെടാറുണ്ടെന്നും പമേല പറഞ്ഞതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
തന്‍റെ മുന്‍ വൈവാഹിക ജീവിതത്തിലെ രഹസ്യങ്ങളും പമേല സണിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ‘ബേവാച്ചില്‍’ അഭിനയിച്ചിരുന്ന കാലത്ത് ഭര്‍ത്താവ് ടോമീ ലീയുമായി കിടപ്പറ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പമേല തുറന്നു പറയുന്നു.
ഇക്കാര്യം തന്‍റെ കുട്ടികളോട് പറഞ്ഞ് അവരെ ഇപ്പോഴെ ഞെട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പമേല വ്യക്തമാക്കി. നിങ്ങളുടെ അച്ഛനും ഞാനും ഒരുമിച്ചായിരുന്നപ്പോള്‍ ഞങ്ങള്‍ എല്ലാം വീഡിയോ ടേപ്പിലാക്കുമായിരുന്നു. ചുംബിക്കുന്നതും, കെട്ടിപ്പിടിക്കുന്നതുമെല്ലാം. ആ ടേപ്പ് ആരോ മോഷ്ടിച്ചു. ഇത്രയുമാണ് ഞാനിപ്പോള്‍ കുട്ടികളോട് പറഞ്ഞിരിക്കുന്നത്.എന്നാല്‍ എല്ലാകാര്യവും കുട്ടികളോട് ഒരിക്കല്‍ തുറന്ന് പറയും.- പമേല വെളിപ്പെടുത്തി.
മാസങ്ങള്‍ക്ക് മുന്പ് നിലവിലുള്ള ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ പമേല പുതിയ പ്രേമ ബന്ധത്തിലേക്ക് വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോളീവുഡ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുന്ദരിയുടെ പുതിയ ചിത്രം ‘ബ്ലോന്‍ഡെ ആന്‍റ് ബ്ലോന്‍ഡര്‍’ എന്ന കോമഡിയാണ്.












Click it and Unblock the Notifications