എന്‍സിസി കേഡറ്റുകളെ ഓഫീസര്‍മാര്‍ പീഡിപ്പിച്ചു
ദില്ലി: നേരായ ലൈംഗിക മാര്‍ഗ്ഗത്തില്‍ നിന്നൊന്നു വ്യതിചലിച്ചാല്‍ കൊളളാമെന്ന് ആഗ്രഹിക്കുന്ന വര്‍ക്ക് ദില്ലിയില്‍ നടക്കുന്ന നിഗാ ക്വീര്‍ഫെസ്റ്റ് 07 പരിപാടിയിലെയ്ക്ക് സ്വാഗതം. ഗെയ്, ലെസ് ബിയന്‍ , ബൈസെക് ഷ്വല്‍ , ഹിജഡ തുടങ്ങിയ സ്വവര്‍ഗാനുകൂലികളുടെ ഒത്തുചേരലാണ് അവിടെ.
രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗാനുരാഗവിരുദ്ധ നിയമത്തിനെതിരെ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് പത്തു ദിവസത്തെ ഒത്തുചേരലിന്‍റെ ലക്ഷ്യം. ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച നിഗാ ക്വീര്‍ഫെസ്റ്റ് 07 ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
സിനിമാപ്രദര്‍ശനത്തോടെ ആണ് ഫെസ്റ്റ് ആരംഭിച്ചത്. അവരവരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാനും വ്യക്തിത്വം വെളിപ്പെടുത്താനും മേളയില്‍ സന്ദര്‍ഭമൊരുക്കിയിട്ടുണ്ട്. രണ്ടു ദിവസത്തെ ചലച്ചിത്രപ്രദര്‍ശനത്തില്‍ സ്വര്‍വഗ്ഗപ്രമേയങ്ങള്‍ അടങ്ങിയ 21 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഹ്രസ്വചിത്രങ്ങളായ അലന്‍ ബി സ്റ്റോണ്‍, ഏജ് ഓഫ് ബീഫ്കേക്ക്, നാലു മിനിറ്റ് മാത്രം ദൈര്‍ഘ്യമുളള ലോകസ്റ്റ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികളുടെ നിയമാവകാശങ്ങള്‍ എന്തൊക്കെ, അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട മാര്ഗ്ഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചുളള ചര്‍ച്ചകളും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്.
‘ഇത് ഞങ്ങളുടെ ലൈംഗികതയുടെ ആഘോഷമാണ്. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ’- സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഗൗതം ഭാന്‍ പറഞ്ഞു.
ഇന്ത്യയിലെ സ്വവര്‍ഗാനുരാഗവിരുദ്ധ നിയമത്തില്‍ പ്രതിഷേധമുണ്ട്. സ്വന്തംവര്‍ഗ്ഗത്തിലെ വ്യക്തിയെ ലൈംഗിക പങ്കാളിയാക്കുന്നത് ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരമാണ്. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.
സ്വവര്‍ഗാനുരാഗികളെ പൊലീസ് പീഡിപ്പിക്കുകയാണ്. കൈക്കൂലി നല്‍കിയാല്‍ മാത്രമേ ജീവിക്കാനാകൂ എന്നതാണ് അവസ്ഥ-ഭാന്‍ വെളിപ്പെടുത്തി.
സ്വവര്‍ഗാനുരാഗം എന്നറിയപ്പെടുന്നത് ഇന്ത്യയിലെന്തോ വലിയ അപരാധം ചെയ്തത് പോലെ ആണ്. വത്സ്യായനന്‍റെ കാമസൂത്രയില്‍ പോലും സ്വവര്‍ഗാനുരാഗത്തെ കുറിച്ച് പരാമര്‍ശമുണ്ട്- ഭാന്‍ പറയുന്നു
ജൂണ്‍ മൂന്നിന് മേള അവസാനിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സ്വവര്‍ഗാനുരാഗികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications