Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിസി കേഡറ്റുകളെ ഓഫീസര്‍മാര്‍ പീഡിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഹ്രസ്വദൂര യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കാനും യാത്ര സുഗമമാക്കാനും റെയില്‍വേ ലോക്കല്‍ തീവണ്ടിയൂണിറ്റ്‌ തുടങ്ങുന്നു.

മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റെന്നാണ്‌ ഇതറിയപ്പെടുക. കൊല്ലത്തും പാലക്കാട്ടും ഇതിനായുള്ള ഷെഡ്ഡുകള്‍ സ്ഥാപിക്കും.

ഒന്‍പത് കോച്ചുകളായിരിക്കും തീവണ്ടികള്‍ക്കുണ്ടാവുക. 3000 യാത്രക്കാര്‍ക്ക്‌ ഇരുന്ന്‌ യാത്രചെയ്യാനുള്ള സൗകര്യമുണ്ടാകും. സാധാരണ യാത്രാ തീവണ്ടികളെ അപേക്ഷിച്ച് ഇവയ്ക്ക് വേഗക്കൂടുതലുമുണ്ടാകും.

എയര്‍ബ്രേക്ക്‌ സംവിധാനമായതിനാല്‍ പെട്ടെന്ന്‌ നിര്‍ത്താനും മുന്നോട്ടെടുക്കാനും കഴിയും. വണ്ടിയുടെ മുന്നിലും പിന്നിലും ഡ്രൈവര്‍ ക്യാബിനുള്ളതിനാല്‍ എന്‍ജിന്‍ മാറ്റേണ്ടിവരുന്നില്ല.അതിനാല്‍ കൂടുതല്‍ സമയം ലാഭിക്കാനും കഴിയും.

കൊല്ലം-തിരുവനന്തപുരം, കൊല്ലം- എറണാകുളം, പാലക്കാട്‌-ഷൊര്‍ണൂര്‍, ഷൊര്‍ണ്ണൂര്‍-എറണാകുളം പാതകളിലായിരിക്കും ലോക്കല്‍ തീവണ്ടികള്‍ ആദ്യം സര്‍വീസ് ആരംഭിയ്ക്കുക.

ദീര്‍ഘദൂര തീവണ്ടികളെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാന്‍ ഹ്രസ്വസ്വദൂര യാത്രക്കാരെ സഹായിക്കുന്ന ഈ യൂണിറ്റ്‌ കേരളത്തില്‍ ആദ്യമായാണ്‌ നടപ്പാക്കുന്നത്‌. റെയില്‍വേയുടെ അനുമതി ലഭിച്ചുകഴിഞ്ഞതിനാല്‍ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.

തിരക്കൊഴിവാക്കാന്‍ തീവണ്ടികളില്‍ ബോഗികളുടെ എണ്ണം കൂട്ടുമെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ ബജറ്റില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ജൂലായില്‍ നിലവില്‍വരുന്ന റെയില്‍വേയുടെ പുതിയ സമയപ്പട്ടികയില്‍ നാല്‌ ബോഗികളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശമുണ്ട്‌. അതോടെ ഒരു തീവണ്ടിക്ക്‌ ഇരുപത്തഞ്ചോളം കോച്ചുകളുണ്ടാകും. ഇതിന്‌ സൗകര്യം ഒരുക്കാനായി കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമിന്റെ പണി പുരോഗമിയ്ക്കുന്നുണ്ട്.

2008 മാര്‍ച്ചോടെ തിരുവനന്തപുരം- മംഗലാപുരം പാത ഇരട്ടിപ്പിക്കലിന്റെ പണിയും പൂര്‍ത്തിയാകും. ഇത്‌ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ആശ്വാസമാകും. ഇതോടെ ഇപ്പോഴുള്ളതിലും വേഗത്തില്‍ തീവണ്ടികള്‍ക്ക്‌ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+