ക്ഷേത്രാചാരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്വല്‍ സദസ്സ്
മുംബൈ: ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്ത കാന്‍സര്‍ രോഗിയായ പതിനാറുകാരി ചാപിള്ളയെ പ്രസവിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി ചാപിള്ളയെ ജനിതക പരിശോധനയ്ക്കായി(ഡിഎന്‍എ ടെസ്റ്റ്) അയച്ചിരിക്കുകയാണ്.
ലഖ്നോവിലെ ക്യൂന്‍ മേരി ആശുപത്രിയിയില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ പ്രസവം നടന്നത്. 2006ല്‍ ടാറ്റാ മെമ്മോറിയല്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയും കുടുംബവും ആരോപണം ഉന്നയിച്ചത്.
തങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് കുട്ടിയുടെ പ്രസവം കഴിഞ്ഞയുടന്‍ തന്നെ ബോഹിവാഡ പൊലീസില്‍ തങ്ങള്‍ വിവരമറിയിക്കുകയും അവിടെ നിന്ന് ഒരു സംഘമെത്തി കുട്ടിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജമാല്‍ ഖാന് വ്യക്തമാക്കി.
എന്നാല്‍ ശിശു മരിയ്ക്കാനിടയായ സാഹചര്യത്തെപ്പറ്റി വ്യക്തമായ അറിവില്ലെന്നും മകള്‍ കാന്‍സര്‍ ബാധിതയായതുകൊണ്ടായിരിക്കാം കുഞ്ഞു മരിച്ചതെന്നും ഖാന് പറഞ്ഞു.
ടാറ്റാ ഹോസ്പിറ്റലില്‍ വെച്ചാണ് ബലാത്സംഗം നടന്നതെങ്കിലും പെണ്‍കുട്ടിയും കുടുംബവും താമസിയ്ക്കുന്നതിനടുത്തുള്ള 26കാരനായ ഫിറോസ് ഖാന് എന്ന മരപ്പണിക്കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ അര്തര്റോഡ് ജയിലില്‍ തടവില്‍ കഴിയുകയാണ്.
ഫിറോസ് ഖാന്റെ വിവാഹ ദിനമായിരുന്നു ഞായറാഴ്ച എന്നാല്‍ മകന് ജയിലിലായതിനാല്‍ വിവാഹം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുറ്റപത്രം സമര്പ്പിച്ചകഴിഞ്ഞ് മാത്രമേ ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും ഇയാളുടെ പിതാവ് പറയുന്നു. ടാറ്റാ ഹോസ്പിറ്റലില്‍ നടന്ന ഒരു സംഭവത്തില്‍ തന്റെ മകന് എങ്ങനെ കുറ്റക്കാരനാകുമെന്നും ഇയാള്‍ ചോദിയ്ക്കുന്നു.
എന്നാല്‍ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ ഇങ്ങനെയൊരു കേസിനെപ്പറ്റി അവര്‍ക്കറിയില്ലെന്നാണ് പ്രതികരിയ്ക്കുന്നത്.