അഭയ കേസ് : ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അറസ്റ്റ് വാറന്‍റ്
തിരുവനന്തപുരം: അഭയക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ കെമിക്കല്‍ ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍.ഗീതയ്ക്കും അനലിസ്റ്റ് കെ.ചിത്രയ്ക്കുമെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്‍റ് .
തിരുവനന്തപുരം സിജെഎം കോടതിയാണ് അറസ്റ്റ് വാറണ് ട് പുറപ്പെടുവിച്ചത്. അഭയയുടെ അന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഇവര്‍ തിരുത്തല്‍ വരുത്തിയെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
വര്‍ക്ക് റെക്കോര്‍ഡില്‍ ആറു സ്ഥലത്ത് തിരുത്തലുകള്‍ നടത്തി എന്നാണ് കണ്ടെത്തിയത്. ഇവ ഗീതയുടെയും സഹപ്രവര്‍ത്തകയായ കെ.ചിത്രയുടെയും കൈപ്പടയിലുള്ളതാണെന്നും വെളിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications