കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ് : ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അറസ്റ്റ് വാറന്‍റ്

  • By Staff
Google Oneindia Malayalam News

കൊല്ലം: മൂന്നാര്‍ സംഭവം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ജനപിന്തുണ വര്‍ധിച്ചിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍.

കയ്യേറ്റക്കാരിലെ വന്‍തോക്കുകള്‍ക്കു മുന്നില്‍ കണ്ണടച്ച് ചെറുകിടക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ഓപ്പറേഷന്‍ മൂന്നാറിലൂടെ നടത്തുന്നത്‌.

കയ്യേറിയ സ്ഥലത്തു നിര്‍മിച്ച ഭരണപ്പാര്‍ട്ടി ഓഫിസുകള്‍ ഉള്‍പ്പടെ ഇടിച്ചു നിരത്തിയാല്‍ ഓപ്പറേഷന്‍ മൂന്നാറിനെ എന്‍സിപി അംഗീകരിക്കും. അല്ലാതെ അംഗീകരിക്കാന്‍ കഴിയില്ല.

എസ്‌എടി ആശുപത്രിയില്‍ ശിശുമരണമുണ്ടായപ്പോള്‍ വായും പൂട്ടിയിരുന്ന സാംസ്കാരിക നായകരും ബുദ്ധിജീവികളും ഓപ്പറേഷന്‍ മൂന്നാര്‍ വിജയമാണെന്നു പ്രചരിപ്പിക്കുന്നുണ്ട്‌. മൂന്നാറില്‍ ഏതൊക്കെ കാലത്തു കയ്യേറ്റം നടന്നു, ഏതൊക്കെ മന്ത്രിമാര്‍ ഇതിനു കൂട്ടുനിന്നു എന്നതിനേക്കുറിച്ചും അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്ത്‌ അച്യുതാനന്ദന്‍ തുടരുമോ എന്ന വിഷയത്തില്‍ സിപിഎം പൊളിറ്റ്‌ ബ്യൂറോ അഭിപ്രായം വ്യക്‌തമാക്കണം. താല്‍ക്കാലികമായി വിഎസ്‌ തുടരുമെന്നാണു പിബി പറഞ്ഞിരിക്കുന്നത്‌.

മുഖ്യമന്ത്രി മാറാന്‍ ഇടയുണ്ടെന്ന ധാരണ പരന്നതോടെ സംസ്ഥാനത്തു ഭരണസ്‌തംഭനം പൂര്‍ണമായെന്നു മുരളി പറഞ്ഞു. പിണറായി-വിഎസ്‌ തര്‍ക്കം മുറുകിയതോടെ മന്ത്രിമാര്‍ പറയുന്നത്‌ ഉദ്യോഗസ്ഥര്‍ അനുസരിക്കാതായി. പാവങ്ങളുടെ വീടുകള്‍ ഇടിച്ചു നിരത്തരുതെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അനുസരിക്കാത്തത്‌ ഇതിനു തെളിവാണ്‌.

സ്മാര്‍ട്‌ സിറ്റി കരാറിനെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ്‌ നിലപാടിനെ എന്‍സിപി തത്വത്തില്‍ പിന്തുണയ്ക്കുന്നു. ടീകോമിനെ കേരളത്തില്‍ കൊണ്ടുവന്ന കാലം മുതലുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്‍സിപിയുടെ ആവശ്യം.

അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ്‌ എന്‍സിപി ഏതെങ്കിലും ഒരു മുന്നണിയില്‍ ഘടകകക്ഷിയാവും. എന്നാല്‍ കോണ്‍ഗ്രസുമായോ, ബിജെപിയുമായോ ബന്ധമുണ്ടാക്കില്ല.

രാജീവ്‌ ഗാന്ധിക്കുശേഷം നെഹ്‌റു കുടുംബത്തിന്റെ അന്തസ്‌ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവിടെ ഉണ്ടായിട്ടില്ല. ജനസന്പര്‍ക്ക പരിപാടി അവസാനിച്ചാലുടന്‍ എസ്‌എടി ആശുപത്രിയിലെ ശിശുമരണം, ഭരണസ്‌തംഭനം എന്നിവക്കെതിരെ എന്‍സിപി സമരം സംഘടിപ്പിക്കുമെന്നും മുരളി വ്യക്‌തമാക്കി.്ല. ജനസന്പര്‍ക്ക പരിപാടി അവസാനിച്ചാലുടന്‍ എസ്‌എടി ആശുപത്രിയിലെ ശിശുമരണം, ഭരണസ്‌തംഭനം എന്നിവക്കെതിരെ എന്‍സിപി സമരം സംഘടിപ്പിക്കുമെന്നും മുരളി വ്യക്‌തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X