Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിസി കേഡറ്റുകളെ ഓഫീസര്‍മാര്‍ പീഡിപ്പിച്ചു

തിരുവനന്തപുരം: എന്‍സിസി വനിതാ കേഡറ്റുകളെ മുതിര്‍ന്ന ഓഫീസര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. വനിതാ കമ്മിഷനു ലഭിച്ച പരാതി അഡ്‌ഹോക്ക്‌ കമ്മിറ്റിയുടെ മുന്പാകെ വച്ചിട്ടുണ്ട്‌. കഴിഞ്ഞ ഡിസംബറിലാണ്‌ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. എന്‍സിസിയിലെ മുതിര്‍ന്ന ഓഫീസറുടെ ഓഫീസില്‍ വച്ചും തലസ്ഥാനത്ത്‌ മറ്റ്‌ പല സ്ഥലങ്ങളിലും ദില്ലിയില്‍ വച്ചുമായാണ്‌ പീഡനം നടന്നതെന്ന്‌ പരാതിയില്‍ പറയുന്നു.മലയാളിയായ മുതിര്‍ന്ന സൈനിക ഓഫീസറും ദില്ലിയിലെ മറ്റൊരു മുതിര്‍ന്ന്‌ ഓഫീസറുമാണ്‌ പീഡിപ്പിച്ചത്‌.

പരേഡിന്‌ പോകുന്നതിന്‌ മുന്പുളള ശാരീരികയോഗ്യത ക്ഷമതാ പരിശോധന വനിതാ ഡോക്ടറുടെ സാന്നിധ്യമില്ലാതെ ഈ ഓഫീസര്‍ ഒറ്റയ്‌ക്ക്‌ നടത്തുകയായിരുന്നു. ഓരോരുത്തരെയായി മുറിയില്‍ കയറ്റിയുളള പരിശോധന പെണ്‍കുട്ടികള്‍ എതിര്‍ത്തുവെങ്കിലും തങ്ങളോട്‌ സഹകരിക്കുന്നവരെ മാത്രമേ പരേഡിന്‌ അയയ്‌ക്കൂവെന്ന്‌ ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞതായും പരാതിയില്‍ പറയുന്നു.

റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍ക്ക്‌ ഉപരി പഠനത്തിനും ജോലിയില്‍ പ്രവേശിക്കുന്നതിനും വന്‍ ഇളവുകള്‍ ലഭിക്കുമെന്നതിനാല്‍ ഇവരില്‍ പലരും അനുസരിക്കുകയായിരുന്നു. ഇതിനു ശേഷവും നഗരത്തിലെ പല സ്ഥലങ്ങളിലും ഇവരെ വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തതായാണ്‌ പരാതിയില്‍ പറയുന്നത്‌.

പരേഡിനായി ദില്ലിയില്‍ പോയ ഇവരെ അവിടെയുളള മറ്റൊരു ഉദ്യോഗസ്ഥനും പീഡിപ്പിച്ചു. പരേഡിന്‌ പങ്കെടുത്ത്‌ മടങ്ങിയ ഇവരെ വീണ്ടും പല സ്ഥലങ്ങളിലും വരാന്‍ ഈ ഓഫീസര്‍ നിര്‍ബന്ധിച്ചതോടെയാണ്‌ പരാതി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരായത്‌.

എന്‍സിസിയുടെ ചുമതലയുളള സൈനികതലത്തിലെ മുതിര്‍ന്ന ഓഫീസര്‍ക്ക്‌ ഇവര്‍ പരാതി അയച്ചു കൊടുക്കുകയായിരുന്നു. ഇതോടൊപ്പം വനിതാ കമ്മീഷനും മുഖ്യമന്ത്രിയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്‌. പരാതി ലഭിച്ചയുടനെ സൈനികതലത്തില്‍ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+