അഭയ കേസ് : ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അറസ്റ്റ് വാറന്‍റ്
മൂന്നാര്‍: ടാറ്റാ ടീ കമ്പനിയ്‌ക്ക് മൂന്നാറിലെ പ്രത്യേക ദൗത്യസംഘം നോട്ടീസ് നല്‍കി.
ദേശീയ പാതയുടെ ദൂരപരിധി ലംഘിച്ച് തേയില കൃഷി നടത്തിയതിനാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം കയ്യേറിയ സ്ഥലത്ത് നിന്നും ഒഴിയണമെന്നാണ് നോട്ടീസ്. രണ്ടു ദിവസംകൊണ്ട് ഒഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കല്‍ നടത്തുമെന്നും നോട്ടീസില്‍ പറയുന്നു.
കൊച്ചി പള്ളിവാസല്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ സര്‍വ്വേയില്‍ ടാറ്റാ ടീ റോഡ് കയ്യേറി തേയിലച്ചെടികള്‍ വെച്ചുപിടിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
ദേവികുളത്തെ നാഷണല്‍ ഹൈവേ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications