Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം 29ന് തുടങ്ങും

കാസര്‍കോട്‌: മാധ്യമ സിന്‍ഡിക്കേറ്റിനു മറുപടി നല്‍കുന്പോള്‍ ഒരിടത്തു പാളിച്ച പറ്റിയെന്നും തുടര്‍ന്ന്‌ എല്ലാ കാലത്തെയും പോലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പോളിറ്റ്‌ ബ്യൂറോ ഇടപെട്ടതിന്റെ ഫലമാണു സസ്‌പെന്‍ഷനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

പിബി നിര്‍ദേശങ്ങള്‍ വ്യക്തമായി പാലിക്കപ്പെടാത്തതിന്റെ പേരിലാണു തനിക്കും വി.എസിനുമെതിരേ നടപടിയുണ്ടായത്‌. ഈ നടപടി പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും. പാര്‍ട്ടി ജീവിതത്തില്‍ ഇതേവരെ ഒരു താക്കീതോ നടപടിയോ നേരിടേണ്ടി വന്നിട്ടില്ല. പാര്‍ട്ടിയ്‌ക്ക്‌ ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല.

ഇതുവരെ പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമില്ല. വ്യക്തപരമായി വേദനയുണ്ട്‌. പക്ഷേ ഇപ്പോഴുളള ഇപ്പോഴുളള തന്റെ വേദനയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത്‌ പാര്‍ട്ടിയുടെ അന്തസാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഏത്‌ ഉന്നത നേതാവായാലും അയാള്‍ പാര്‍ട്ടിയ്‌ക്ക്‌ വിധേയനാണെന്ന്‌ കാര്യമാണ്‌ അച്ചടക്ക നടപടിയിലൂടെ പോളിറ്റ്‌ ബ്യൂറോ ഓര്‍മപ്പെടുത്തിയിരിക്കുന്നത്‌. എല്ലാവരും പാര്‍ട്ടിയ്‌ക്ക്‌ കീഴ്‌പെട്ടു പ്രവര്‍ത്തിക്കണം. അതെല്ലാവര്‍ക്കും ബാധകമാണെന്ന്‌ സന്ദേശമാണു പാര്‍ട്ടി നല്‍കിയത്‌. സഖാക്കള്‍ക്ക്‌ ഇതു നല്ല വിദ്യാഭ്യാസമാണെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയില്‍ ചിലര്‍ക്ക്‌ എന്തുമാവാം എന്ന നില വന്നപ്പോള്‍ ശക്തമായ നടപടിയെടുക്കാന്‍ ഇവിടെ കരുത്തുറ്റ നേതൃത്വമുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ് പാര്‍ട്ടി ചെയ്തത്. പാര്‍ട്ടി മര്യാദകള്‍ മറന്ന്‌ ആരെയും മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന സന്ദേശം വ്യക്തമായി പാര്‍ട്ടി നല്‍കിയിരിക്കുകയാണ്‌.

പോളിറ്റ്‌ ബ്യൂറോ യോഗത്തിനു ശേഷം ഞായറാഴ്‌ച മംഗലാപുരത്ത്‌ വിമാനമിറങ്ങിയ പിണറായി വിജയന്‍ കാസര്‍കോട്‌ വിശ്രമിച്ച ശേഷമാണ്‌ പുല്ലൂര്‍ കേളോത്തും ചെറുവത്തൂര്‍ കണ്ണങ്കൈയിലും സിപിഎം പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്‌. രണ്ടിടങ്ങളിലും പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണു പിണറായിയ്‌ക്ക്‌ നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+