കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രാചാരങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിദ്വല്‍ സദസ്സ്‌

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: സംസ്ഥാനത്തെ ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിയ്‌ക്കുന്നതിനെക്കുറിച്ചാലോചിയ്‌ക്കാന്‍ വിദ്വല്‍സദസ്‌ ചേരുന്നു.

തൃശ്ശൂരിലെ തെക്കേ മഠത്തിലാണ്‌ യോഗം ചേരുന്നത്‌. ഹിന്ദു സന്യാസിമാര്‍, മത പണ്‌ഠിതര്‍, പുരോഹിതന്മാര്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കും.

ആത്മീയവും, അനുഷ്‌ഠാനപരവും, സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുക. ഇക്കൂട്ടത്തില്‍ അഹിന്ദുക്കള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്ന്‌ ബ്രാഹ്മണ സഭാ മേധാവി ദേവദാസ്‌ നമ്പൂതിരി അറിയിച്ചു.

കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ പുണ്യാഹം തളിക്കല്‍ ചടങ്ങും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ കാര്യങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ്‌ വിദ്വല്‍ സദസ്സ്‌ ചേരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X