കാലവര്‍ഷം 29ന് തുടങ്ങും
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കോട്ടയം പ്രത്യേക കോടതി വെറുതെ വിട്ടു.
രണ്ടാം പ്രതി ശോഭനയേയും വെറുതെ വിട്ടതായി കോടതി അറിയിച്ചു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി അറിയിച്ചു. കോട്ടയം പ്രത്യേക കോടതി ജഡ്ജി പി.കെ ബാബുരാജാണ് വിധി പ്രഖ്യാപിച്ചത്.
1995 നവംബര്‍ ഏഴിന് ഏറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്നാണ് കേസ്. പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്തുവെന്ന കേസാണ് ശോഭനക്ക് എതിരെ ഉണ്ടായിരുന്നത്.
കേസില്‍ 28 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആദ്യം നല്‍കിയ കുറ്റപത്രം പിന്നീട് തിരുത്തുകയും ചെയ്‌തിരുന്നു.
സത്യം ജയിച്ചുവെന്ന് ജഗതി ശ്രീകുമാര്‍ വിധിയോട് പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു പ്രോസിക്യൂട്ടര്‍ അറിയിച്ചു.












Click it and Unblock the Notifications