കാലവര്‍ഷം 29ന് തുടങ്ങും
അറ്റ്ലാന്റ: കൊക്കകോള കേരളത്തിലെ കന്പനിയുടെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
അനധികൃതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്തുതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷം മുന്പ് പ്ലാച്ചിമടയില്‍ കന്പനിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കുശേഷം കന്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരവധി പരിശോധനകള്‍ ഉണ്ടായെന്നും ഈ പ്രശ്നത്തില്‍ അന്തിമമായൊരു പരിഹാരം കാണുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് കന്പനിയുടെ പരിസ്ഥിതി വിഭാഗം വൈസ്പ്രസിഡന്റായ ജെഫ് സീ ബ്രൈറ്റ് പറഞ്ഞു.
കൊക്കകോളയെ സംബന്ധിച്ചിടത്തോളം ഇന്ത്യ വലിയൊരു വിപണിയാണ്. കന്പനി ഓരോ ദിവസവും സമൂഹത്തിനോട് ഉത്തരവാദിത്തമുള്ള സ്ഥാപനമായി വളരുവാന്‍ പരിശ്രമിക്കുന്നുണ്ടെന്നും സീ ബ്രൈറ്റ് പറഞ്ഞു.
320ഓളം മഴവെള്ള ശേഖരണ പദ്ധതികള്‍ ഇന്ത്യയില്‍ തുടങ്ങാനും കന്പനിക്ക് പരിപാടിയുണ്ട്. പാരന്പര്യ ശുദ്ധജല സംരക്ഷണ പരിപാടിയായ ബെവാരീസ് രാജസ്ഥാനില്‍ പുനരാരംഭിക്കാന്‍ സഹായം നല്‍കുവാനും ആന്ധ്രാ പ്രദേശില്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനും ജലസംരക്ഷണ പരിപാടികളില്‍ ഇടപെടാനും കമ്പനി ഉദ്ദേശിയ്ക്കുന്നുണ്ട്- ബ്രൈറ്റ് പറഞ്ഞു.












Click it and Unblock the Notifications