Get Updates
Get notified of breaking news, exclusive insights, and must-see stories!

വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം

റായ്‌പൂര്‍: ചത്തീസ്‌ഗഡിലെ അംബേദ്‌കര്‍ ആശുപത്രിയില്‍ ചൊവ്വാഴ്‌ച അപൂര്‍വ്വമായ ഒരു ശസ്‌ത്രക്രിയ നടക്കുകയാണ്‌.

ഒരു കരളും ഇരു ശരീരങ്ങളുമായി ജീവിയ്‌ക്കുന്ന രാമിനെയും ലക്ഷ്‌മണിനെയും വേര്‍പെടുത്തുകയാണ്‌ ഡോക്ടര്‍മാരുടെ ലക്ഷ്യം.

പത്തുമാസം മാത്രം പ്രായമുള്ള സയാമീസ്‌ ഇരട്ടകളാണ്‌ രാമും ലക്ഷ്‌മണും. വയറുകള്‍ രണ്ടും ഒട്ടിച്ചേര്‍ന്ന നിലയില്‍ ഒരു കരള്‍ പങ്കിട്ടാണ്‌ കഴിഞ്ഞ പത്തുമാസമായി ഇവര്‍ ജീവിയ്‌ക്കുന്നത്‌.

ഒരാള്‍ ഉറങ്ങുമ്പോള്‍ അതും നോക്കി മറ്റേയാളും കിടക്കേണ്ട അവസ്ഥ. ഇവരെ രണ്ടുപേരുടെയും കാര്യങ്ങള്‍ നിറവേറ്റുകയെന്നത്‌ വളരെ ഭാരിച്ച ജോലിതന്നെയാണെന്ന്‌ ഇവരുടെ അമ്മയായ പ്രേംബതി ഭായ്‌ പറയുന്നു.

രണ്ടുപേരെയും ഒരുമിച്ച്‌ എടുക്കുക, കുളിപ്പിയ്‌ക്കുക, വസ്‌ത്രം മാറ്റുക, മുലയൂട്ടുക ഇതൊക്കെ ഈ അമ്മയെ സംബന്ധിച്ച്‌ വളരെ വിഷമകരമാണ്‌. ശസ്‌ത്രക്രിയ കഴിയുമ്പോള്‍ ഇവരെ ആരോഗ്യമുള്ള രണ്ടു കുട്ടികളായി കിട്ടുമെന്ന്‌ തന്നെയാണ്‌ ഈ അമ്മയുടെ വിശ്വാസം.

ജനിയ്‌ക്കുമ്പോള്‍ തന്നെ ഹെര്‍ണിയ രോഗികളായിരുന്ന ഇരുവരുടെയും കരള്‍ വേര്‍പെടുത്തുകയെന്നതാണ്‌ ശസ്‌ത്രക്രിയയിലെ ഏറ്റവും ശ്രമകരമായ ദൗത്യമെന്ന്‌ ഡോക്ടര്‍ അശോക്‌ കുമാര്‍ ശര്‍മ പറയുന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും വളരെ ആകാംഷയോടെയാണ്‌ ശസ്‌ത്രകിയയുടെ ഫലമറിയാന്‍കാത്തിരിക്കുന്നത്‌.

ഈ ശസ്‌ത്രക്രിയ വളരെ നിര്‍ണ്ണായകമാണെന്നും ഇത്തരം കേസുകളില്‍ 30 ശതമാനത്തില്‍ താഴെമാത്രമേ വിജയം കാണാറുള്ളുവെന്നും വിദഗ്‌ധരായ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

എങ്കിലും കഴിഞ്ഞ പത്തുമാസത്തേതിലും ആരോഗ്യത്തോടെ ഇരു ശരീരങ്ങളായി രാമനും ലക്ഷ്‌മണനും ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും പുറത്തെത്തുന്നതും കാത്തിരിയ്‌ക്കുകയാണ്‌ അംബേദ്‌കര്‍ ആശുപത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+