Get Updates
Get notified of breaking news, exclusive insights, and must-see stories!

വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം

ഭോജ്‌പൂര്‍: വീടുകള്‍ക്കുള്ളില്‍ ശ്‌മശാനങ്ങള്‍ സൂക്ഷിച്ചുകൊണ്ട്‌ ജീവിയ്‌ക്കുകയെന്നത്‌ ഊഹിയ്‌ക്കാന്‍ കഴിയുന്ന കാര്യമാണോ?

എങ്കിലിതാ അങ്ങനെയൊരു ജനത, അതും ഇന്ത്യയില്‍ത്തന്നെ. ബീഹാറിലെ ഭോജ്‌പൂരിലുള്ള ദാരിടോല നഗരത്തിലെ ജനതയാണ്‌ തങ്ങളുടെ വീടുകള്‍ക്കുള്ളില്‍ ശ്‌മശാനം കാത്തുസൂക്ഷിച്ചുകൊണ്ട്‌ ജീവിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഈ നഗരം കെട്ടിപ്പടുത്തത്‌ തന്നെ ഒരു ശ്‌മശാനത്തിന്‌ മുകളിലാണെന്നാണ്‌ പറയുന്നത്‌. അതുകൊണ്ട്‌ തന്നെ ഏത്‌ ജോലിയ്‌ക്കിടയിലും തങ്ങളുടെ കാല്‍ പാദത്തിന്‌ കീഴില്‍ അന്ത്യവിശ്രമം കൊള്ളുന്നവരെക്കുറിച്ച്‌ ഇവിടത്തെ ജനങ്ങള്‍ സദാ സ്‌മരിച്ചുകൊണ്ടിരിക്കുന്നു.

മുമ്പൊക്കെ ജനങ്ങള്‍ക്ക്‌ അവരെ ശബ്ദത്തിലൂടെയും ആത്മാക്കളായും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ആരും അവരെ കണ്ടില്ലെങ്കില്‍ത്തന്നെയും വെളുത്ത വസ്‌ത്രത്തില്‍ വരുന്ന അവരുടെ പാദചലനങ്ങള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നു- നഗരത്തിലെ താമസക്കാരനായ ജയ്‌പ്രകാശ്‌ പറയുന്നു.

ഏത്‌ മതവിശ്വാസികളാണെങ്കിലും ഇവിടത്തെ ജനങ്ങള്‍ എല്ലാവരും വീടുകളില്‍ ഇങ്ങനെ ശ്‌മശാനത്തിന്റെ ഒരു ചെറിയ ശേഷിപ്പ്‌ സൂക്ഷിയ്‌ക്കുന്നവരാണ്‌. ഖുറാന്‍ രചിച്ച ആളിനെ നമ്മളിലൊരാളും കണ്ടിട്ടില്ല. പക്ഷേ നമ്മള്‍ ഇന്നും അതില്‍ വിശ്വസിയ്‌ക്കുന്നു. അതുപോലെതന്നെ ബാബയിലും വിശ്വസിയ്‌ക്കുന്നു-നഗരവാസിയായ കൃഷ്‌ണ മോഹന്‍ പ്രസാദ്‌ പറയുന്നു.

ഹിന്ദുവോ മുസ്ലിമോ ഏത്‌ മതക്കാരുമാകട്ടെ ബഹുമാനപൂര്‍വ്വം ശ്‌മശാനത്തിലെ കല്ലുകള്‍ തൊട്ടുവന്ദിക്കാത്തവര്‍ ഇവിടെ ആരുമില്ല- മറ്റൊരു നഗരവാസിയായ ഷമിം അഹ്മദ്‌ പറയുന്നു. ഇവിടത്തുകാരുടെ വിശ്വാസ പ്രകാരം മരണശേഷവും ജീവിതമുണ്ട്‌. അതുകൊണ്ട്‌ തന്നെ മരിച്ച്‌ മണ്ണോട്‌ ചേര്‍ന്നവരെ ജീവിതത്തില്‍ നിന്നടര്‍ന്നുപോകാതെ ഇവരെപ്പോഴും സൂക്ഷിയ്‌ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+