അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസേനയെ ഡാമിന്റെ സുരക്ഷയ്‌ക്ക് നിയോഗിക്കണമെന്നുളള നിര്‍ദ്ദേശം കേരളത്തിന് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പ്രധാനമന്ത്രിയെ ഡോ മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസേനയെ ആവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി മന്‍മോഹന്‍ സിങ്ങിനെ കണ്ടതിനു തൊട്ടുപിന്നാലെയാണു വി.എസ് പ്രധാനമന്ത്രിയെ കണ്ടു നിലപാടു വ്യക്തമാക്കിയത്. അപകടാവസ്ഥയിലായ അണക്കെട്ടിന്റെ സ്ഥാനത്തു പുതിയതു പണിയാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്രസഹായം ആവശ്യപ്പെടുകയും ചെയ്‌തു.
അണക്കെട്ടിന്റെ സംരക്ഷണച്ചുമതല എക്കാലവും കേരളത്തിനായിരുന്നുവെന്ന് വി.എസ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മാത്രമല്ല, പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ബാലിശമായ ഇത്തരം ആവശ്യങ്ങള്‍ പിന്‍വലിക്കാന്‍ തമിഴ്‌നാടിനെ ഉപദേശിക്കണമെന്നും വി.എസ് അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ചകളിലൂടെ സമാധാനപരമായ പ്രശ്‌നപരിഹാരമാണു കേരളത്തിന്റെ നിലപാട്. കേന്ദ്രസേന എന്ന ആവശ്യം ഫെഡറല്‍ സംവിധാനത്തിനെതിരാണ്. ഉടമസ്ഥാവകാശമുളള സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കലാണ്. അണക്കെട്ടിനു പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സഞ്ചാരികളെ കടത്തിവിടാറില്ല. സ്വകാര്യ വാഹനങ്ങളും അനുവദിക്കുന്നില്ല. 111 വര്‍ഷം പഴക്കമുളള അണക്കെട്ടിനു കേടുപാടു സ്വാഭാവികമാണ്. ഇതിന്റെ പേരില്‍ കേരളത്തിനെതിരെ ആരോപണമുന്നയിക്കുന്നതു ശരിയല്ല. ദേശീയ വികസനസമിതി യോഗത്തിനെത്തിയ കരുണാനിധിയുമായി വിവാദപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താനുളള സാധ്യത വി.എസ് തളളി.
സ്വാമിനാഥന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രിയ്‌ക്കു നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദര്‍ഭ മോഡല്‍ പാക്കേജില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളെയും ഉള്‍പെടുത്തുമെന്ന വാഗ്‌ദാനം പാലിക്കണമെന്നും സേലം ഡിവിഷന്റെ പേരില്‍ പാലക്കാട് ഡിവിഷന്‍ വേണ്ടെന്നു വയ്‌ക്കാനുളള നീക്കത്തില്‍ നിന്നു റയില്‍വേയെ പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കായംകുളം താപവൈദ്യുതനിലയത്തിന് നാഫ്‌ത അല്ലാതെയുളള ഇന്ധനം കഴിവതും വേഗം കേന്ദ്രം ലഭ്യമാക്കുക, വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുളള നിര്‍ദേശം പിന്‍വലിക്കുക, സംസ്ഥാനത്ത് ഐഐടി, വിഴിഞ്ഞം, തങ്കശേരി, ആലപ്പുഴ, ബേപ്പൂര്‍ , അഴീക്കല്‍ തുറമുഖവികസനത്തിനു സഹായം, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications