Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

കോഴക്കോട്‌: കാലവര്‍ഷം തുടങ്ങിയതിനു പിറകേ മുഖദാര്‍ കടപ്പുറത്ത്‌ കടല്‍ക്ഷോഭം രൂക്ഷമായി. കടപ്പുറത്തുളള ഇദായത്തുല്‍ സുബിയാദ്‌ മദ്രസ പൂര്‍ണമായും കടലെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ തീരപ്രദേശത്ത്‌ കടലാക്രമണം ഉണ്ടായിരുന്നുവെങ്കിലും ചൊവ്വാഴ്‌ച രാവിലെയാണ്‌ രൂക്ഷമായത്‌. കടല്‍ഭിത്തിയില്ലാത്ത പ്രദേശത്താണ്‌ കടല്‍ കടന്നു കയറിയത്‌. ഏകദേശം 20 മീറ്ററോളം തീരം കടലെടുത്തു. നൂറോളം കുടുംബങ്ങള്‍ ശക്തമായ കടലാക്രമണ ഭീതിയിലാണ്‌.

ഇതിനിടെ സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം മഴ പെയ്യതോടെ ഇടവപ്പാതി തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. അടുത്ത രണ്ടു ദിവസം കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഞായറാഴ്‌ച രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴ കാലവര്‍ഷത്തിന്റെ മുന്നോടിയായുളള പ്രതിഭാസം മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ ശാസ്‌ത്രഞ്‌ജന്മാര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യും. തിങ്കളാഴ്‌ച രാവിലെ എട്ടര മുതല്‍ വൈകീട്ട്‌ അഞ്ചര വരെയാണ്‌ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌. കോഴിക്കോട്‌ വിമാനത്താവളത്തിലാണ്‌- -48 മില്ലിമീറ്റര്‍ . ഏറ്റവും കുറവ്‌ തിരുവനന്തപുരത്തും-0.8 മി.മീറ്റര്‍. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കോഴിക്കോട്ട്‌ നാലു ശതമാനം വേനല്‍മഴ അധികം ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+