അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
പത്തനംതിട്ട: ജില്ലയില്‍ ചിക്കുന്‍ഗുനിയ പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കുമ്പഴ വടക്ക് മുരുപ്പേല്‍ പുത്തന്‍വീട്ടില്‍ രവി(44)യാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ചിക്കുന്‍ഗുനിയയെക്കുറിച്ച് പഠിക്കാനെത്തിയ സംഘം പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഘം കളക്ടറുമായും ജനപ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 62 ചിക്കുന്‍ഗുനിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രി പി.കെ ശ്രീമതി പറഞ്ഞു. അഞ്ചംഗ കേന്ദ്രസംഘാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചിക്കുന്‍ ഗുനിയ മൂലം ആരും മരിച്ചതായി റിപ്പോര്‍ട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലെ ചിറ്റാറിലാണ് ഏറ്റവും കൂടുതല്‍ ചിക്കുന്‍ഗുനിയ രോഗികള്‍ ഉളളതായി സ്ഥിരീകരിച്ചത്. 49 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളാണ് ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
പനി പടരാതിരിക്കാന്‍ കൊതുകു നശീകരണം മാത്രമാണ് ഏക പോംവഴിയെന്ന് കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications