അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം കുറ്റക്കാരനെന്ന് കണ്ടെത്തിയ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി തുടരുന്നത് ധാര്‍മ്മികതയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിപിഎമ്മിലെ വിഭാഗീയത ഭരണത്തെ ബാധിച്ചു. പാര്‍ട്ടിയ്‌ക്ക് അനഭിമതനായ ഒരാള്‍ മുഖ്യമന്ത്രിയായി തുടരുന്നതിന്റെ ധാര്‍മികത സിപിഎം കേന്ദ്രനേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിപിഎമ്മിലെ വിഭാഗീയത ഭരണം സ്തംഭിപ്പിച്ചു. വിഭാഗീയത മറനീക്കി പുറത്തു വന്ന വര്‍ഷമാണ് കഴിഞ്ഞു പോയത്- ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളായി പറയുന്ന സ്‌മാര്‍ട്‌സിറ്റി യുഡിഎഫാണ് കൊണ്ടു വന്നത്.
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്‌ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാറിലെ നടപടികള്‍ ഇടിച്ചുനിരത്തലില്‍ ഒതുക്കി നിര്‍ത്താനാണ് ശ്രമം. കൈയ്യേറ്റക്കാര്‍ക്കെതിരെയും ഭൂമി തിരിച്ചു പിടിക്കാനും നടപടി വേണം. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications