അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
തിരുവനന്തപുരം: തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി റേഷന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിയ്ക്കൂ എന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. റേഷന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് തീവ്രവാദികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പാസ്പോര്‍ട്ടുകളും എടുക്കുന്നുവെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ട് ഒരു വ്യക്തിക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് മുന്പ് വിശദമായ പരിശോധന വേണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിന് മുന്പ് ആളുടെ മേല്‍വിലാസവും മുന്‍ഗാമികളുടെ വിവരങ്ങളും കൃത്യമായി അന്വേഷിക്കണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ രാജ്യത്ത് പിടിയിലായ തീവ്രവാദികളുടെ പക്കല്‍ നിന്നും റേഷന്‍കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടെടുത്ത പഞ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഒരു നടപടിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൈസൂരില്‍ പിടിയിലായ പാക് ഭീകരന്‍ ഫഹദിന് പോലും മലപ്പുറത്ത് റേഷന്‍കാര്‍ഡ് ഉണ്ടായിരുന്നതായി കണ്ടെത്തിയതും കേന്ദ്ര ഇന്‍റലിജന്‍സ് അധികൃതരെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications