വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: സി പി എം പ്രവര്‍ത്തകനായ തില്ലങ്കേരിയിലെ മൗവ്വന്‍ വിജയന്‍(ബിജൂട്ടി) വധക്കേസില്‍ മൂന്ന് ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്.
തടവനുഭവിയ്ക്കുന്നതിനൊപ്പം ഇവര്‍ ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി മാവില ഹരിഹരന്‍ (29), രണ്ടാം പ്രതി കുണ്ടുകാട്ടില്‍ സുധീര്‍ (28), നാലാം പ്രതി കുറ്റിയാടന്‍ ബിജു (29) എന്നിവരെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. സതീനാഥനാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി കുണ്ടുകാട്ടില്‍ സുജിത്ത്, അഞ്ചാം പ്രതി വടക്കയില്‍ പ്രദീപന്‍, ആറാം പ്രതി കുനിയില്‍ ഗംഗാധരന്‍ എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
2001 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ഇടതു മുന്നണി ഏജന്റായി ഇരുന്നശേഷം സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയനെ വായനശാലയ്ക്കു സമീപം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.












Click it and Unblock the Notifications