Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

കോഴിക്കോട്‌: വയനാട്‌ ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ശ്രീ പുറക്കാടി ദേവസ്വത്തിന്റെ 128 ഏക്കര്‍ ഭൂമി ജനതാദള്‍-സെക്കുലര്‍ നേതാവ്‌ എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ കുടുംബം അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി.

ഹിന്ദുമത ധര്‍മ്മ സ്ഥാപന ഭരണ വകുപ്പ്‌ കോഴിക്കോട്‌ ഡിവിഷന്‍ സ്‌പെഷല്‍ ടീം നടത്തിയ അന്വേഷണത്തിലാണ്‌ കൈയ്യേറ്റം കണ്ടെത്തിയത്. കൈയ്യേറിയ 72.97 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട്‌ കോഴിക്കോട്‌ ഡിവിഷന്‍ സ്‌പെഷല്‍ ഓഫീസര്‍ പുറക്കാടി ദേവസ്വം എക്ലിക്യൂട്ടീവ്‌ ഓഫീസര്‍ക്ക്‌ കത്തയച്ചിട്ടുണ്ട്‌.

1939ല്‍ ദേവസ്വത്തില്‍ നിന്ന്‌ ഒരു കൊല്ലത്തേക്ക്‌ എട്ടണ നിരക്കില്‍ പാട്ടത്തിനു വാങ്ങിയ 890 ഏക്കര്‍ ഭൂമിയില്‍ പെട്ടതാണ്‌ ഈ സ്ഥലം. 1951ല്‍ മദിരാശി സര്‍ക്കാരിന്റെ കീഴിലുളള എച്ച്‌ആര്‍ ആന്റ്‌ സിഇയ്‌ക്ക്‌ ഒഴിമുറി ആധാരം എഴുതിക്കൊടുത്തതിന്‌ ശേഷവും ദേവസ്വം ഭൂമി വീരേന്ദ്രകുമാറിന്റെ കുടുംബക്കാര്‍ കൈവശം വയ്‌ക്കുകയായിരുന്നു.

1939ല്‍ വീരേന്ദ്രകുമാറിന്റെ പിതാവ്‌ പത്മപ്രഭാ ഗൗഡര്‍ 300 ഏക്കറും അദ്ദേഹത്തിന്റെ സഹോദരന്‍ എന്‍. കെ ജിനചന്ദ്രന്‍ 590 ഏക്കര്‍ ഭൂമിയുമാണ്‌ പുറക്കാടി ദേവസ്വത്തില്‍ നിന്നും എട്ടണ നിരക്കില്‍ പാട്ടത്തിന്‌ എടുത്തത്‌. ഇതില്‍ 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും കുടുംബവും ഇപ്പോഴും കൈവശം വച്ചിട്ടുളളതായാണ്‌ കണ്ടെത്തിയിട്ടുളളത്‌.

പുറക്കാടി ദേവസ്വം ഭൂമിയില്‍ പഴയ സര്‍വേ നമ്പര്‍ 117/1 സര്‍വേയില്‍പ്പെട്ട സ്ഥലത്ത്‌ വീരേന്ദ്രകുമാറിന്റെ പേരില്‍ 6.34 ഏക്കറും വിരേന്ദ്രകുമാറിനും ഭാര്യ ഉഷാദേവിയ്‌ക്കും കൂടി 66.63 ഏക്കര്‍ ഭൂമിയുമാണുളളത്‌. 1964ല്‍ നിലവില്‍ വന്ന പാട്ട കുടിയാന്‍ നിയമത്തിന്റെ മറ പിടിച്ചാണ്‌ ദേവസ്വം ഭൂമി കൈവശപ്പെടുത്തിയത്‌.

2006 സ്‌പതംബറിലാണ്‌ പ്രത്യേക അന്വേഷണ സംഘം ബത്തേരി താലൂക്കിലെ കൃഷ്‌ണഗിരി, പുറക്കാടി വില്ലേജുകളില്‍ പെട്ട ദേവസ്വം ഭൂമി അന്യാധീനപ്പെട്ടത്‌ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചത്‌.

അതേസമയം താന്‍ വെറും പാട്ട കുടിയാനാണെന്നും തനിക്കെതിരേയുളള ഭൂമി കൈയ്യേറ്റ വാര്‍ത്തകള്‍ തന്നെ തേജോവധം ചെയ്യാനുദ്ദേശിച്ചുളളതാണെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. വയനാട്ടില്‍ മറ്റു പലര്‍ക്കും ദേവസ്വം ഭൂമി ലഭിച്ചിട്ടുണ്ട്‌. തന്നെ മാത്രം തെരഞ്ഞു പിടിച്ചു തേജോവധം ചെയ്യുന്നത്‌ രാഷ്ട്രീയ വൈരാഗ്യം മൂലമാണ്‌-അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+