അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
മെക്‌സിക്കോ സിറ്റി: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ജപ്പാന്റെ റിയോമോറി കിരീടം നേടി. 56ാമത് വിശ്വസുന്ദരി മത്സരമാണ് മെക്‌സിക്കോ സിറ്റിയില്‍ നടന്നത്. 2006ലെ വിശ്വസുന്ദരി സുലെയ്‌ഖ റിവേറ, റിയോ മോറിയെ വിശ്വസുന്ദരിയ്‌ക്കുളള കിരീടം അണിയിച്ചു.
ബ്രസീലിന്റെ നതാലി ഗിരിമോസ് ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. വെനിസ്വേലയുടെ ലൈ യൂണിറ്റസ് സെക്കന്റ് റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്‌ച വൈകീട്ട് നടന്ന ഗൗണ്‍ മത്സരത്തിനിടെ തെന്നിവീണ യുഎസ് സുന്ദരി റേച്ചല്‍ സ്‌മിത്താണ് നാലാം റണ്ണര്‍ അപ്പ്.
ഇന്ത്യയുടെ പൂജ ഗുപ്‌ത അവസാന പത്തു പേരില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ റൗണ്ടില്‍ നിന്നു പുറത്തായി. എന്നെങ്കിലും ഒരു അന്താരാഷ്ട്ര നൃത്ത വിദ്യാലയം തുടങ്ങാനാണ് ആഗ്രഹമെന്ന് 20ക്കാരിയായ റിയോ പറഞ്ഞു. പ്രഫഷണല്‍ നര്‍ത്തകിയാണ് റിയോ. ജപ്പാനിലെ ചെറു പട്ടണമായ ഷിസൂകായില്‍ നിവാസിയാണ് റിയോമോറി.
ചരിത്രത്തില്‍ രണ്ടാം തവണയാണ് ജപ്പാന്‍ പ്രതിനിധി വിശ്വസുന്ദരിയാവുന്നത്. 1959ല്‍ കിരീടം ചൂടിയ അകികോ കോജിമിയാണ് ഇതിനു മുന്പ് വിശ്വസുന്ദരിയായ ഏക ജപ്പാന്‍കാരി. 77 രാജ്യങ്ങളില്‍ നിന്നുളള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications