അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റടിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ ശക്തമാകും.
തെക്കന്‍ കേരളത്തിലെ പല തീര പ്രദേശങ്ങളും കടലാക്രമണ ഭീഷണിയിലാണ്. പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിലും ഏഴ് മുതല്‍ 12 ശതമാനം വരെ മഴ പെയ്‌തു. അതേ സമയം ഇത്തവണ ഇടവപ്പാതി മഴയുടെ അളവില്‍ അഞ്ച് ശതമാനം കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായത്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ 250ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.












Click it and Unblock the Notifications