വി.എസിന്റെ മകന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍: സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു
കോഴിക്കോട്: വയനാട് ജില്ലയിലെ ബത്തേരിയില്‍ ജനതാദള്‍-സെക്കുലര്‍ നേതാവ് എം.പി വീരേന്ദ്രകുമാറും ബന്ധുക്കളും അനധികൃതമായി കൈവശം വച്ച ദേവസ്വം വക ഭൂമി തിരിച്ചു പിടിക്കുന്നതിനായി നടപടികള്‍ തുടങ്ങി.
പുറക്കാടി ദേവസ്വം അധികൃതര്‍ ഇതു സംബന്ധിച്ച് വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയച്ചു. ഭൂമി തിരിച്ചു പിടിക്കുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ദേവസ്വം മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്കും പുറക്കാടി ദേവസ്വം അധികൃതര്‍ കത്തയച്ചിട്ടുണ്ട്.
ഇതേസമയം നേതാവിനെ രക്ഷിക്കാന്‍ പാര്‍ട്ടി ശക്തമായ പ്രസ്‌താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വീരേന്ദ്ര കുമാര്‍ എംഡിയായുളള പത്രം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വീരേന്ദ്ര കുമാറും, കുടുംബക്കാരും ബന്ധുക്കളും കൂടി പുറക്കാടി ദേവസ്വത്തിന്റെ 128 ഏക്കര്‍ ഭൂമി കൈവശം വച്ചു എന്ന് ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലം തിരിച്ചു പിടിക്കാന്‍ എച്ച്ആര്‍ ആന്‍റ് സിഇപുറക്കാടി ദേവസ്വത്തോട് ആവശ്യപ്പെടുകയായിരുന്നു.


Click it and Unblock the Notifications