അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
കൊല്ലം: എഴുകോണില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു നാലു കുട്ടികള്‍ക്കും അധ്യാപികയ്‌ക്കും പരിക്കേറ്റു.
ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ ഒമ്പതരയോടെ പെയ്‌ത കനത്തമഴയില്‍ അംഗന്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. കൊച്ചാഞ്ഞിലിമൂട്ടിലെ 17ാം നമ്പര്‍ അംഗന്‍വാടിയുടെ ഓടിട്ട വാടകക്കെട്ടിടമാണ് തകര്‍ന്നത്.
സംഭവം നടക്കുമ്പോള്‍ അഞ്ച് കുട്ടികളും അദ്ധ്യാപികയും കെട്ടിടത്തില്‍ ഉണ്ടായിരുന്നു. സമീപത്തു റോഡ് ടാറിങ് നടത്തുന്നവര്‍ അധ്യാപികയെയും കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ മേല്‍ക്കൂരയുടെ മറ്റൊരു ഭാഗവും ഇടിഞ്ഞു.












Click it and Unblock the Notifications