അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
കോട്ടയം: ജില്ലയില്‍ ചിക്കുന്‍ ഗുനിയ പരത്തുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തിയതായി ചിക്കുന്‍ ഗുനിയ ബാധ സംബന്ധിച്ച് പഠനം നടത്തുന്ന കേന്ദ്ര സംഘം മേധാവി ഡി.സി ജെയിന്‍ അറിയിച്ചു.
ജില്ലയില്‍ നാലു പേര്‍ മരിച്ചത് ചിക്കുന്‍ ഗുനിയ ബാധിച്ചല്ലെന്ന് ജെയിന്‍ വ്യക്തമാക്കി. പനി തടയാന്‍ കൊതുകു നിവാരണത്തിന് ജനങ്ങള്‍ ഊര്‍ജ്ജിത ശ്രമം നടത്തണമെന്ന് കേന്ദ്രസംഘം ആവശ്യപ്പെട്ടു.
പത്തനംതിട്ടയില്‍ കൊതുകുകള്‍ ആലപ്പുഴയെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ രക്ത സാമ്പിളുകള്‍ ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ വിശ്വാസ മെഹ്‌ത പറഞ്ഞു.
കേന്ദ്രസംഘം കാഞ്ഞിരപ്പളളി താലൂക്കാശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയാണ്. മൂന്നംഗ സംഘം സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലില്‍ രോഗികളുടെ തിരക്കാണ്.












Click it and Unblock the Notifications