Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: അറസ്റ്റ്‌ ഒഴിവാക്കാനാവില്ലെന്ന്‌ കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന്‌ വൈദ്യുതിമന്ത്രി എ.കെ ബാലന്‍ . ഗാര്‍ഹിക, കാര്‍ഷിക ഉപഭോക്താക്കളെ വര്‍ദ്ധനയില്‍ നിന്ന്‌ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന നിരക്ക്‌ വര്‍ധന ഒരു മാസത്തിനുളളില്‍ പ്രഖ്യാപിക്കും. കെഎസ്‌ഇബിയുടെ വരുമാന കമ്മി ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ്‌ വന്‍കിടക്കാര്‍ക്കുളള വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്‌.

സാധാരണക്കാരുടെ വൈദ്യുതി നിരക്ക്‌ ഒരു വിധത്തിലും വര്‍ധിപ്പിക്കില്ല. 220 വാള്‍ട്ട്‌ വരെ ഉപയോഗിക്കുന്ന ചെറുകിട വാണിജ്യ സ്ഥാപനങ്ങളെയും നിരക്കു വര്‍ധനവില്‍ നിന്ന്‌ ഒഴിവാക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ യൂണിറ്റിന്‌ നല്‍കുന്ന 95 പൈസയും കൃഷിയ്‌ക്കു നല്‍കുന്ന 65 പൈസയും വര്‍ധിപ്പിക്കില്ല.

റെയില്‍വേ, ഹൈടെന്‍ഷന്‍ വൈദ്യുതി ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍, ടെക്‌നോ പാര്‍ക്ക്‌ ഉള്‍പ്പെടെയുളള ഐടി പാര്‍ക്കുകള്‍ എന്നിവയുടെ വൈദ്യുതി നിരക്കുകളാണ്‌ വര്‍ധിപ്പിക്കുന്നത. 66 കെവി, 110 കെവി വൈദ്യുതി വരെ ഉപയോഗിക്കുന്ന ജൂവലറികള്‍, വസ്‌ത്രശാലകള്‍, സിനിമാ തിയേറ്ററുകള്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങിയവയാണ്‌ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ വരുന്നത്‌. ഇപ്പോള്‍ 3.20 പൈസയാണ്‌ യൂണിറ്റിന്‌ ഇവര്‍ നല്‍കുന്നത്‌.

ഇത്‌ ഒരു രൂപ വര്‍ധിപ്പിച്ച്‌ 4.20 ആക്കാനും റെയില്‍വേയുടെത്‌ 2.25ല്‍ നിന്ന്‌ 3.20 ആക്കാനുമാണ്‌ കെഎസ്‌ഇബി ശുപാര്‍ശ. ഐടി മേഖലയിലെ വൈദ്യുതി നിരക്ക്‌ ഇ്‌പ്പോഴുളള 2.05-2.15 രൂപയില്‍ നിന്ന്‌ മൂന്നു രൂപയാക്കി ഉയര്‍ത്താനാണ്‌ കെഎസ്‌ഇബി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. 430 കോടി രൂപയോളം വൈദ്യുതി ബോര്‍ഡിന്‌ കമ്മിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+