Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന്റെ മകന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍: സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു

മൂന്നാര്‍ : കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിയോഗിച്ച ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ ചിന്നക്കനാലിലെ 250 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതില്‍ ഏഴര ഏക്കര്‍ മമ്മൂട്ടിയുടെ ബന്ധുവിന്റെ പേരിലുളളതാണെന്ന്‌ സ്‌പെഷ്യല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി എം.എ മണിയുടെ സഹോദരരന്‍ എം.എം.ലംബോദരന്റെയും ഇയാളുടെ മകന്‍ ലെനീഷിന്റെയും പേരിലുളള എട്ടേക്കര്‍ ഭൂമിയും ഏറ്റെടുത്തതില്‍പ്പെടും. പാട്ടവ്യവസ്ഥ ലംഘിച്ചതിനാലാണിത്‌. കടുത്ത വി.എസ്‌ പക്ഷക്കാരനായിരുന്ന മണിയടക്കം ബഹുഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും പിണറായി പക്ഷത്തേയ്‌ക്കു മാറുകയാണെന്ന്‌ സൂചനകള്‍ക്കു പിറകേയാണ്‌ ഈ ഏറ്റെടുക്കല്‍ നടപടി.

ദേവികുളം ഗ്യാപ്പ്‌ റോഡിനടുത്ത്‌ 140, 141, 142, 148, 149, 150, 151 എന്നീ സര്‍വേ നമ്പരുകളില്‍പ്പെട്ടതാണ്‌ ഈ സ്ഥലം. ലംബോദരന്‍, ലെനീഷ്‌, മ്മൂട്ടിയുടെ ബന്ധു കെ. ബി സലീം എന്നിവരെക്കൂടാതെ സി.കെ വിജയന്‍, സി.കെ തമ്പി, പ്രേമാനന്ദന്‍, ജെസ്സി മേരി, കൊച്ചുമാമന്‍ എന്നിവര്‍ക്കാണിവിടെ സ്ഥലമുണ്ടായിരുന്നത്‌.

1977ന്‌ മുമ്പ്‌ വനഭൂമി കൈയേറിയവര്‍ക്ക്‌്‌ പട്ടയം നല്‍കിയ കൂട്ടത്തില്‍ 1993ലാണ്‌ ഈ സ്ഥലങ്ങള്‍ക്ക്‌ പട്ടയം നല്‍കിയത്‌. ഈ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതാണ്‌ ഏറ്റെടുക്കാന്‍ കാരണം. അന്ന്‌ പട്ടയം ലഭിച്ചവരില്‍ ജെസ്സി മേരിയും, കൊച്ചുമാമനും മാത്രമാണ്‌ കൈമാറ്റം നടത്താതിരുന്നത്‌. അതിനാല്‍ ഇവരുടെ സ്ഥലം ഏറ്റെടുത്തിട്ടില്ല.

വനഭൂമി കൈയേറിയ 50 ഏക്കറിന്‌ മാത്രമാണിവിടെ പട്ടയം നല്‍കിയിരുന്നത്‌. പട്ടയമുടമകള്‍ കൈയേറി കൈവശം വച്ചിരുന്നതുള്‍പ്പെടെയാണ്‌ 250 ഏക്കര്‍ ഏറ്റെടുത്തത്‌. റവന്യൂഭൂമി കൈയ്യേറിയതിന്‌, ഈ സ്ഥലം കൈവശം വച്ചിരുന്നവര്‍ക്കെതിരെ പോലീസ ക്രിമിനല്‍ കേസെടുത്തു.

സെന്റിന്‌ രണ്ടരലക്ഷം രൂപ വരെ വിലവരുന്നതാണ്‌ ഏറ്റെടുത്ത സ്ഥലം. മൊത്തം ആറേകാല്‍ക്കോടി രൂപ മതിപ്പുവിലയുളള സ്ഥലമാണ്‌ ഏറ്റെടുത്തതെന്ന്‌ സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. ദൗത്യസംഘം ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ചൊവാഴ്‌ചത്തേത്‌.

കൊടെക്കനാല്‍ റോഡില്‍ ഗ്യാപ്‌ ഭാഗത്തെ മലമ്പ്രദേശം 1993ല്‍ വനക്രമീകരണ നിയമപ്രകാരം കൈമാറിയതാണ്‌. ഭൂമി അനന്തരാവകാശികള്‍ക്കു മാത്രമേ കൈമാറാന്‍ പാടുളളൂവെന്നും പിന്നീട്‌ റീസര്‍വേയില്‍ ക്രമീകരിക്കപ്പെടണമെന്നുമുളള ഉപാധികളോടെയായിരുന്നു കൈമാറ്റം. ഇതു ലംഘിക്കപ്പെട്ടതായി റവന്യൂ ടാസ്‌ക ഫോഴ്‌സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഏറ്റെടുക്കല്‍.

ദേശീയപാതയ്‌ക്കരികില്‍ 500 കോടിയോളം രൂപ മതിപ്പുവിലയുളള സ്ഥലത്താണു വ്യാപകമായ കൈയ്യേറ്റം കണ്ടെത്തിയത്‌. എട്ടു മുതല്‍ പത്തുവരെ ഏക്കറിനു പട്ടയം ലഭിച്ചവര്‍ സമീപപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതായി സര്‍വേയില്‍ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+