അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
ദുബയ്: 14 ഇന്ത്യന്‍ ജീവനക്കാരുളള ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചി. ജീവനക്കാരുടെ പേരും മറ്റു വിവരങ്ങളും ലഭിച്ചിട്ടില്ല. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്‌ത കപ്പലാണ് റാഞ്ചിയത്.
ചൊവാഴ്‌ചയാണ് സൊമാലിയന്‍ തുറമുഖ നഗരമായ ഹൊബോയോയില്‍ നിന്ന് കപ്പല്‍ തട്ടിയെടുത്തത്. ദുബയ് ആസ്ഥാനമായ നസീം അല്‍ ബെറാറി ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുളള എംവി അല്‍ അഖിഖ് എന്ന കപ്പലാണ് തട്ടിയെടുത്തത്.
സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ ചരക്കിറക്കിയ ശേഷം മടങ്ങുന്പോഴായിരുന്നു റാഞ്ചല്‍. ദുബയില്‍ നിന്നും 20 ദിവസം മുന്‍പാണ് ചരക്കുമായി 1,000 ടണ്‍ ഭാരം വരുന്ന കപ്പല്‍ യാത്രയാരംഭിച്ചത്. കപ്പല്‍ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും അറിയുന്നു.
സൊമാലിയ സമുദ്രാതിര്‍ത്തിയിലെ 90 ശതമാനം ചരക്കുകപ്പലുകളും ദുബയ് തുറമുഖങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. സൊമാലിയന്‍ തീരത്ത് രണ്ട് മാസത്തിനകം നാല് യുഎഇ കപ്പലുകള്‍ റാഞ്ചിയിരുന്നു.
ഇത്തരം തട്ടിയെടുക്കലുകളെ തുടര്‍ന്ന് 3,700 കിലോമീറ്ററോളം വരുന്ന സൊമാലിയന്‍ കടല്‍തീരത്ത് രാജ്യാന്തര സേനയെ സുരക്ഷയ്‌ക്കായി വിന്യസിക്കണമെന്ന് ദുബയിലെ കപ്പല്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications