അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
വാഷിങ്‌ടണ്‍: യുഎസ് പൗരത്വം ലഭിക്കുന്നതിനുളള അപേക്ഷാ ഫീസും സ്ഥിരതാമസത്തിനുളള ഫീസും വര്‍ധിക്കുന്നു. പൗരത്വം നേടുന്നതിനുളള ചെലവ് രണ്ടിരട്ടിയും നിയമപരമായ സ്ഥിര താമസത്തിനുളള ചെലവ് മൂന്നിരട്ടിയുമായാണ് വര്‍ധിക്കുന്നത്.
സേവനത്തിനും ഓഫീസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മറ്റുമായി ഭീമമായ ചെലവ് വരുന്നതിനാലാണ് നിരക്കു വര്‍ധന ഏര്‍പ്പെടുത്തുന്നതെന്ന് യുഎസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വീസസ് അധികൃതര്‍ സൂചിപ്പിച്ചു. ജൂലൈ 30 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുക.
പൗരത്വ ഫീസ് 330 ഡോളറില്‍ നിന്നും 595 ഡോളറായാണ് വര്‍ധിക്കുന്നത്. ഇതിനൊപ്പം നല്‍കേണ്ട ഇലക്ട്രോണിക് വിരളടയാളത്തിന് 70 ഡോളര്‍ ഈടാക്കിയിരുന്ന സ്ഥാനത്ത് 80 ഡോളര്‍ ഈടാക്കും.
നിയമപരമായ സ്ഥിര താമസത്തിനും വിരളടയാള ശേഖരണത്തിനും നല്‍കേണ്ട ഫീസ് 1,010 ഡോളറാവും. ഇപ്പോഴത് 325 ഡോളറാണ്.
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധമുന്നയിച്ചുക്കൊണ്ട് നിരവധി ഇമിഗ്രേഷന്‍ സംഘടനകളും അമേരിക്കന്‍ പ്രതിനിധ സഭയിലെ ഡമോക്രാറ്റിക് അംഗങ്ങളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications