പെരിയാറിന്‍റെ രക്ഷയ്ക്ക് കാവേരി മണല്‍
കൊല്‍ക്കത്ത: ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ശുചിത്വ വിഷയത്തില്‍ മുന്പന്‍ ചെന്നൈയെന്ന് പഠന റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക നഗരമെന്നറിയപ്പെടുന്ന മുംബൈയും രാജ്യ തലസ്ഥാനമായ ദില്ലിയുമാണ് തൊട്ടു പിറകിലുളളത്. 18 സംസ്ഥാന തലസ്ഥാനങ്ങളില്‍ ശുചിത്വ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പഞ്ചാബ്, ഹരിയാന എന്നിവയുടെ തലസ്ഥാനമായ ചണ്ഡിഗഢാണ്.
ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മുംബൈ, ദില്ലി തലസ്ഥാന നഗരികള്‍ എട്ട്, ഒന്‍പത് സ്ഥാനങ്ങളിലാണ് നിലക്കൊളളുന്നത്. ശുചിത്വ കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാന തലസ്ഥാനങ്ങള്‍ റായ്‌പ്പൂര്‍, ഗുവാഹത്തി, പറ്റ്‌ന, ഭോപ്പാല്‍ എന്നിവയാണ്.
18 സംസ്ഥാന തലസ്ഥാനങ്ങളില്‍ എ.സി നീല്‍സണ്‍ ഓര്‍ഗ്-മാര്‍ഗ് നടത്തിയ ലൈഫ്‌ബോയ് സ്വസ്‌ത ചേതന സിറ്റി മീറ്റര്‍ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ഹിന്ദുസ്ഥാന്‍ ലിവറിനു വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.
വൃത്തിയായ റോഡുകള്‍, പൊതുസ്ഥലങ്ങളില്‍ ചവറ്റുകുട്ടകളുടെ ലഭ്യത, വഴിയോരങ്ങളിലും മറ്റും വൃക്ഷങ്ങളുടെയും ചെടികളുടെയും സാന്നിധ്യം, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.












Click it and Unblock the Notifications