കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറിന്‍റെ രക്ഷയ്ക്ക് കാവേരി മണല്‍

  • By Staff
Google Oneindia Malayalam News

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മുഖം മിനുക്കാനൊരുങ്ങുന്നു.

മുംബൈയിലെ ചേരികള്‍ പൊളിച്ചുമാറ്റി അവിടെ വന്‍കെട്ടിടങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മായ്‌ക്കാനുള്ള പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കിക്കഴിഞ്ഞു.

ചേരികള്‍ പൊളിച്ചുമാറ്റി പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ലേലം ക്ഷണിച്ചുകൊണ്ട്‌ സര്‍ക്കാര്‍ അധികൃതര്‍ ബുധനാഴ്‌ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പതിനാറ്‌ രാജ്യങ്ങളിലാണ്‌ ലേലത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അമേരിക്ക, ഇംഗ്ലണ്ട്‌, കാനഡ്‌, ദുബയ്‌, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള 16 രാജ്യങ്ങളിലാണ്‌ ദര്‍ഘാസ്‌ പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്‌.

9,250 കോടി രൂപയാണ്‌ ധാരാവിയുടെ മുഖം മിനുക്കാന്‍ ചെലവാക്കേണ്ടിവരുക. മൂന്നു ലക്ഷത്തിലധികം വരുന്ന ആളുകളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്‌. ഈ കുടുംബങ്ങളെ 600 കെട്ടിടങ്ങളിലായി പുനരധിവസിപ്പിക്കാനാണ്‌ അധികൃതര്‍ ആലോചിയ്‌ക്കുന്നത്‌. ഇതിനൊപ്പം തന്നെ ഇവിടെയുള്ള 4,000 കോടിയോളം വാര്‍ഷിക വരുമാനമുള്ള ചെറുകിട വ്യവസായങ്ങളുടെ പുനരധിവാസവും സര്‍ക്കാര്‍ അഭിമുഖീകരിയ്‌ക്കുന്ന വലിയൊരു പ്രശ്‌നമാണ്‌.

ധാരാവിയിവെ 69 ശതമാനം ഭൂമി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ളതാണ്‌. പത്ത്‌ ശതമാം കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലാണ്‌. 21 ശതമാനം സ്വകാര്യവ്യക്തികളുടേതുമാണ്‌. ഈ ചേരിപ്രദേശത്ത്‌ പുതിയ നിര്‍മ്മാണങ്ങള്‍ വരുമ്പോള്‍ ഒരു ചതുരശ്ര അടിയ്‌ക്ക്‌ 8,000 രൂപ മുതല്‍ 10,000 രൂപവരെ വില ഉയരുമെന്ന്‌ കണക്കാക്കപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ ലോകത്തിലെ വന്‍കിട നിര്‍മ്മാണകമ്പനികളുടെ ശ്രദ്ധനേടാന്‍ ധാരാവിക്കു കഴിയുമെന്നതില്‍ സംശയമില്ല.

എന്നാല്‍ ലേല നടപടികളും മറ്റും ആരംഭിച്ചതോടെ ചേരിയില്‍ താമസിയ്‌ക്കുന്ന ജനങ്ങള്‍ക്കിടിയില്‍ ആശങ്കയുയരുന്നുണ്ട്‌. പുനരധിവാസം കാര്യക്ഷമമായി നടക്കാതെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലാതാവുകയും ചെയ്‌താല്‍ സമരനടപടികള്‍ ആരംഭിയ്‌ക്കുമെന്ന്‌ ഇന്ത്യന്‍സ്‌ നാഷണല്‍ സ്ലം ഡ്വല്ലേസ്‌ ഫെഡറേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X