ഗീതയും ചിത്രയും മുങ്ങി, അറസ്‌റ്റ് നടന്നില്ല
തിരുവനന്തപുരം: അഭയ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ കെമിക്കല്‍ ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീതയെയും കെമിക്കല്‍ ലബോറട്ടറിയിലെ അനലിസ്‌റ്റ് ചിത്രയെയും അറസ്‌റ്റ് ചെയ്യാനായി പോലീസ് ഇരുവരുടെയും വീട്ടിലെത്തി. എന്നാല്‍ ഇരുവരും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അറസ്‌റ്റ് ചെയ്യാനായില്ല.
ആദ്യം ഗീതയുടെ വസതിയിലെത്തിയ ശേഷമാണ് പോലീസ ചിത്രയുടെ വീട്ടില്‍ ചെന്നത്. ഇരുവരും ഒളിവിലായതിനാല്‍ അറസ്‌റ്റ് നടന്നില്ല.
അഭയാ കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്‌ചയാണ് പോലീസിന് അറസ്‌റ്റ് വാറണ്ട് ലഭിച്ചത്.












Click it and Unblock the Notifications