ഗീതയും ചിത്രയും മുങ്ങി, അറസ്‌റ്റ് നടന്നില്ല
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂണ്‍ 19നാരംഭിയ്‌ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. ജൂലൈ അവസാനം വരെ സമ്മേളനം തുടരും.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൃത്യമായ രേഖകള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് മൂന്നാറിലെ ചില മേഖലകളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ വൈകുന്നതെന്നും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.
മൂന്നാറിലെ പ്രത്യേക മേഖലയാക്കി( സ്‌പെഷ്യല്‍ സോണ്‍) മാറ്റുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കുന്നതിനായി എന്റെ മരം എന്ന പരിപാടിയ്‌ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചുമുതല്‍ ഒന്‍പത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 5095 സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍ അങ്കണങ്ങളിലും പൊതു സ്ഥലങ്ങളിലും വീടുകളിലുമായി 25 ലക്ഷം വൃക്ഷത്തൈകള്‍ നടും.
വനംവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരിക്കും പരിപാടി നടപ്പാക്കുക. സംസ്ഥാനത്തിന്റെ മൊത്തം വിസ്‌തൃതിയില്‍ 33.33 ശതമാനം വനവല്‍ക്കരിയ്‌ക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണീ പരിപാടി- അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications